
ജനപ്രിയ പരമ്പരയായ ഉപ്പും മുളകും കുടുംബാംഗങ്ങളെ ഇഷ്ടമല്ലാത്ത പ്രേക്ഷകര്‍ ഉണ്ടാകില്ല. അതുകൊണ്ടു തന്നെ അത്രയേറെ ജനപ്രിയമാണ് നീലിമയുടെയും ബാലചന്ദ്രന്റെയും കുടുംബവും. ഈ കുടുംബത്തെ കാണാത്തവരും ഇഷ്ടപ്പെടാത്തവരും ചുരുക്കമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലുവും നീലുവും കുട്ടികളും ഇല്ലാതെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.
വിവാഹത്തോടെ പരമ്പരയില്‍ നിന്ന് ലച്ചു എന്ന ജൂഹി റുസ്തഗി അപ്രത്യക്ഷയായിരുന്നു. ഇതുപോലെ തന്നെ ബാലുവും നീലുവും കുട്ടികളും പോയോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഉപ്പും മുളകും കുടുംബത്തെ കാണാത്തതില്‍ പ്രേക്ഷകര്‍ അമര്‍ഷവും പ്രകടിപ്പിക്കുന്നുണ്ട്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി കുട്ടിതാരങ്ങളിലൊരാളായ മുടിയന് രംഗത്ത് എത്തിയിരിക്കുകയാണ്. ആരും എവിടെയും പോയിട്ടില്ലെന്നാണ് മുടിയന് പറയുന്നത്.
'' എല്ലാവരും കുറേ ചോദിപ്പോ ഇടേണ്ടി വന്ന പോസ്റ്റാണ്. ഗയിസ് ഞങ്ങള്‍ ഒരിക്കലും ഉപ്പും മുളകും വിടില്ല. ഞങ്ങള്‍ക്ക് അതിനെ കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. ഒരു റീസണ്‍ ഉണ്ട്. വൈകാതെ എല്ലാം ശരിയാക്കും. നിങ്ങളുടെ ഈ സ്നേഹത്തിന് നന്ദി. എന്റെ അച്ഛനും അമ്മയും ഇരിക്കുന്നത് കണ്ടോ... പൊളി ലുക്ക് അല്ലേ?'' - നീലുവിന്റെയും ബാലുവിന്റെയും ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് മുടിയന് ആയി അഭിനയിക്കുന്ന റിഷി എസ് കുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇതോടെ ഉപ്പും മുളകിനെയും കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം മറുപടിയായിരിക്കുകയാണ്.
വിഡിയോ






