
ഡല്‍ഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയിലും ട്രംപ് തന്നെയാണ് താരം. ഇന്ത്യക്കാര്‍ കൗതുകത്തോടെ ഗൂഗിളില്‍ ട്രംപിന്റെ സന്ദര്‍ശനത്തില്‍ തിരഞ്ഞത് വിവിധ വിഷയങ്ങളാണ്.
ട്രംപ് ഇന്ത്യ എന്ന വിഷയം ഫെബ്രുവരി പത്തിന് നാല് എന്ന പോയിന്റിലാണ് ഗൂഗിള്‍ സെര്‍ച്ചില്‍ രേഖപ്പെടുത്തിയതെങ്കില്‍ ഫെബ്രുവരി 22ന് ശേഷം ഇത് 100 പോയിന്റിലെത്തി. ട്രംപ് ഇന്ത്യ സന്ദര്‍ശന തീയതി, ട്രംപ് ഇന്ത്യ വിസിറ്റ് 2020, മൊട്ടാറെ സ്റ്റേഡിയം, തുടങ്ങിയ ചോദ്യങ്ങളെല്ലാം ട്രെന്‍ഡിംഗ് ചോദ്യങ്ങളായിരുന്നു കഴിഞ്ഞ 30 ദിവസം.
ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ സ്ഥലങ്ങളും ഗൂഗിളില്‍ ഇന്ത്യക്കാര്‍ തിരഞ്ഞു. ട്രംപ് സന്ദര്‍ശിച്ച ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ കുറിച്ച് അറിയാനാണ് കൂടുതല്‍ പേര് താത്പര്യം പ്രകടിപ്പിച്ചത്. ഇതിനൊപ്പം തന്നെ ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചേരികള്‍ മറയ്ക്കാന്‍ മതില് പണിതെന്ന് ആരോപണത്തോട് അനുബന്ധിച്ച് 'മതില്' എന്നതും അന്വേഷിച്ചവര്‍ ഏറെ.






