ഡല്‍ഹിയിലെ കലാപങ്ങള്‍ക്ക് പോലീസ് കൂട്ടുനില്ക്കുന്നവെന്ന വിമര്‍ശനം ഉയരുന്നതിനിടെ ഇത് ശരിവെയ്ക്കുന്ന വിഡിയോ പുറത്ത്. പോലീസ് തങ്ങള്‍ക്കൊപ്പമാണെന്ന് കലാപത്തില്‍ പങ്കെടുത്തുന്ന ആള് അവകാശപ്പെടുന്നതാണ് വിഡിയോ. ഇയാള്‍ ജയ് ശ്രീറാം മുഴക്കുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
അക്രമികള്‍ ആയുധങ്ങളുമായി റോഡിലിറങ്ങി കലാപം അഴിച്ച് വിടുന്നതും വിഡിയോയില്‍ കാണാം. കെട്ടിടങ്ങള്‍ക്ക് നേരെ കല്ലെറിയുന്നതും വ്യക്തമാണ്. മോശമായ ഭാഷയിലാണ് ഇയാള്‍ സംസാരിക്കുന്നത്. കലാപം അഴിച്ചുവിടുന്ന പല തെരുവുകളിലും പോലീസിന്റെ സാന്നിധ്യം പോലുമില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെടിവെയ്പ്പില്‍ പരിക്കേറ്റവെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആവശ്യമായ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് ഡല്‍ഹി പോലീസ് അവകാശപ്പെടുന്നത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരും രംഗത്തുണ്ടെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

Comments