
സംവിധായകന് ജോസ് തോമസിന്റെ ആദ്യ ഹൊറര്‍ ചിത്രം 'ഇഷ'യുടെ രണ്ടാമത്തെ ട്രെയ്ലര് പുറത്തിറങ്ങി. ദുരാത്മാക്കളില്‍ വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് മറുപടി നല്കുന്ന സ്വാമി സന്ദീപാനന്ദഗിരി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്,പ്രൊഫ.ജോര്‍ജ് മാത്യു, മാധ്യമപ്രവര്‍ത്തക ശ്രീജ ശ്യാം, ഇഷയുടെ സംവിധാകന് ജോസ് തോമസ് എന്നിവരെ ടീസറില്‍ കാണാം. മലയാളികള്‍ കണ്ട പ്രേതസങ്കല്പ്പങ്ങളെ മുഴുവനായും തിരുത്തിക്കൊണ്ട് പ്രേക്ഷകരെ വേറൊരു തലത്തിലെത്തുക്കുന്ന ഒരു ഹൊറര്‍ ചിത്രമാകും ഇഷയെന്നാണ് രണ്ടാമത്തെ ടീസര്‍ നല്കുന്ന സൂചന.
ചിത്രത്തിന്റെ രണ്ട് ഗനങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മലയാള ഹൊറര്‍ ചിത്രങ്ങളില്‍ സാധാരണ കാണാറുള്ള പതിവ് മസാല കൂട്ടുകള്‍ ഒന്നുമില്ലാതെ സിനിമയുടെ സ്വഭാവം വ്യക്തമാക്കി തരുന്ന ക്ലാസ്സ് സിനിമയായിരിക്കും ഇഷയുടേതെന്ന സൂചനയാണ് അവയെല്ലാം നല്‍കിയത്.
കിഷോര്‍ സത്യയ്ക്കൊപ്പം മാര്‍ഗറേറ്റ് ആന്റണി, ബേബി ആവനീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം ഫെബ്രുവരി 28ന് തീയറ്റില്‍ എത്തും. സ്വര്ണ്ണക്കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ഇഷ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന് തന്നെയാണ്.






