ഐ പി എല്‍ മത്സരങ്ങള്‍ ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കാനിരിക്കെ ടീമുകള്‍ എല്ലാം തന്നെ അതിന്റെ ഒരുക്കത്തിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം എം എസ് ധോണി കളിക്കളത്തിലേക്ക് തിരികെ എത്തുന്നു എന്ന പ്രത്യേകതയും ഈ ഐ പി എല്ലിനുണ്ട്. ക്യാപ്റ്റന്‍ കോഹ്ലിയില് വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് ഇക്കുറിയും ബാംഗളൂര്‍ റോയ്ല് ചലഞ്ചേഴ്സ്. എല്ലാ ടീമുകളുടെയും ട്വിറ്റര്‍ പേജില്‍ ഐ പി എല്‍ ആവേശം പടര്‍ന്ന് പിടിച്ച് കഴിഞ്ഞു. ഇതിനിടെ ഇന്ത്യന്‍ സന്ദര്‍ശനം നടത്തി മടങ്ങിയ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കൂട്ടുപിടിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂര്‍ നടത്തിയ വിഡിയോ പരീക്ഷണവും ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ മൊട്ടേരയില്‍ പണികഴിപ്പിച്ച പുതിയ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത ട്രംപ്, ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ സച്ചിന് ടെന്‍ഡുക്കറെയും വിരാട് കോഹ്ലിയെയും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇരുവരുടെ പേര് തെറ്റായ ഉച്ചരിച്ചത് ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു.
സച്ചിന് പകരം സൂച്ചിന്‍ എന്നും വിരാടിന് പകരം വിരോട് എന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. ട്രംപിന്റെ ഉച്ചാരണത്തെ ട്രോളി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ വിരാട് കോഹ്ലി എന്ന് പറയുന്ന ഭാഗം മാത്രം കട്ട് ചെയ്ത് ആര് സി ബി എഡിറ്റ് ചെയ്ത് വ്യത്യസ്തമായൊരു വീഡിയോ ആക്കിയത്.

മിസറ്റര്‍ ട്രംപ് ആര് സി ബിയുടെ ട്രംപ് കാര്‍ഡ് ആരെന്ന് ചോദ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിന് പിന്നാലെ മൊട്ടേരയിലെ പ്രസംഗത്തില്‍ വിരാട് കേഹ്ലിയുടെ പേര് പറയുന്ന ഭാഗം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വീഡിയോ. സംഭവം എന്തായാലും വൈറലായിക്കഴിഞ്ഞു.

Comments