
ശരീരം മുഴുവന്‍ എണ്ണ തേച്ച് പിടിപ്പിച്ച ശേഷം വിശാലമായി കുളിയ്ക്കുന്ന് പലരുടേയും ശീലമാണ്. അസര്ബൈജാനിലുള്ളവരും വിശാലമായ കുളിയില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ നമ്മള് ശരീരം മുഴുവന്‍ എണ്ണയാണ് തേച്ച് കുളിയ്ക്കുന്നതെങ്കില് അവര്‍ തേച്ച് കുളിയ്ക്കുന്നത് ക്രൂഡ് ഓയിലാണ്. 170 വര്‍ഷങ്ങളായി എണ്ണശേഖരത്തിന്റെ പേരില്‍ അറിയപ്പെടുന്ന നാട് കൂടിയാണ് അസര്ബൈജാന്.
ഇങ്ങനെ കുളിയ്ക്കേണ്ടവരുടെ നിശ്ചിത പ്രായവും ഇവിടുത്തുകാര്‍ പറയുന്നുണ്ട്. ആറു വയസുമുതല്‍ 40 വയസുവരെയുള്ളവര്‍ക്കു മാത്രമേ ഈ കുളി പാടുള്ളൂവെന്ന നിബന്ധനയാണ് ഇവര്‍ പറയുന്നത്. രോഗം ശമിക്കുന്നതിന് ഈ ക്രൂഡ് ഓയില്‍ കുളി ഉത്തമമാണെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. രാജ്യ തലസ്ഥാനമായ ബാകുവില്‍ നിന്നും 320 കിലോമീറ്റര്‍ പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന പട്ടണമായ നഫ്റ്റാലനില് ലോകത്തിലെ പല ഭാഗത്തു നിന്നുള്ള ആളുകളും വസന്തകാലത്ത് ക്രൂഡ് ഓയിലില്‍ കുളിക്കാന്‍ മാത്രം എത്തുന്നുണ്ട്.
ഭൂമിയുടെ രക്തമെന്നാണ് ഈ നാട്ടിലുള്ളവര്‍ ക്രൂഡ് ഓയിലിനെ വിളിക്കുന്നത്. ത്വക്ക് സംബന്ധമായ എഴുപതോളം രോഗങ്ങളുടെ ചികിത്സയ്ക്കും അണുനാശിനിയായും ഇവരിതിനെ കാണുന്നു. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും ഗര്‍ഭിണികളിലെ നിരവധി പ്രശ്നങ്ങള്‍ക്കും ഇതുഫലപ്രദമാണെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. ശാസ്ത്രത്തിന്റെ ഭാഷ്യത്തില്‍ ക്രൂഡ് ഓയില്‍ കുളി മികച്ചതാണെന്നും പറയുന്നു. സോറിയാസിസ്, ചൊറി പോലുള്ളവയ്ക്ക് ഉത്തമമായതിനാല്‍, രോഗികളും കുളിക്കാനായി നഫ്റ്റാലനില് എത്തുന്നുണ്ട്. ഒരുവര്‍ഷം ഏകദേശം 15,000 പേര് ഇവിടെ ക്രൂഡ് ഓയില്‍ കുളിയ്ക്ക് എത്തുന്നുണ്ട്.






