
ദുബായ് : അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഒന്നാം റാങ്ക് നഷ്ടമായി. കോഹ്ലിയെ മറികടന്ന് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് റാങ്കിങ്ങില്‍ വീണ്ടും മുന്നില്‍ എത്തി.
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലെ മോശം പ്രകടനമാണ് കോഹ്ലിക്ക് ഒന്നാം സ്ഥാനം നഷ്ട്ടമായത്. ഇന്ത്യ 10 വിക്കറ്റിന് തോറ്റ് ടെസ്റ്റില്‍ രണ്ടിന്നിങ്സിലുമായി 21 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്.
ഒന്നാം റാങ്കില്‍ കോഹ്ലിയും സ്മിത്തും കാലങ്ങളായി മാറി മാറി വരികയാണ്. എട്ടാം തവണയാണ് സ്മിത്ത് ഒന്നാം സ്ഥാനത്തെത്തുന്നത്. ന്യൂസിലഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. അജിന്‍ക്യ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലെത്തി. മായങ്ക് അഗര്‍വാള്‍ പത്താം സ്ഥാനത്തുണ്ട്. ചേതേശ്വര്‍ പൂജാര രണ്ട്് സ്ഥാനം നഷ്ട്ടപ്പെട്ട് ഒന്‍പതാം റാങ്കിലാണ്.






