
ഹോണ്ട യൂണികോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡെല്‍ഹി എക്സ് ഷോറൂം വില 93,593 രൂപയാണ്. സിബി യൂണികോണ്‍, സിബി യൂണികോണ്‍ 160 എന്നീ നിലവിലെ രണ്ട് യൂണികോണ്‍ മോഡലുകള്‍ക്ക് പകരമാണ് പുതിയ മോട്ടോര്‍സൈക്കിള്‍ വരുന്നത്. രണ്ട് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതലാണ്.
ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുതിയ ഹോണ്ട യൂണികോണ്‍ ലഭിക്കും.
ആറ് വര്‍ഷ വാറന്റി പാക്കേജ് (മൂന്ന് വര്‍ഷ സ്റ്റാന്‍ഡേഡ്, ഓപ്ഷണലായി മൂന്ന് വര്‍ഷ ദീര്ഘിപ്പിച്ച വാറന്റി) വാഗ്ദാനം ചെയ്യുന്നു.
പുതിയ ഹോണ്ട യൂണികോണ്‍ മോട്ടോര്‍സൈക്കിളിന് ഹോണ്ട സിബി യൂണികോണ്‍ 160 ഉപയോഗിക്കുന്ന 162.71 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്.
ഈ ബിഎസ് 6 എന്‍ജിന്റെ സ്പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ബിഎസ് 4 എന്ജിന് 8,000 ആര്‍പിഎമ്മില്‍ 14 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 13.92 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്.
എന്ജിന് കില്‍ സ്വിച്ച്, സിംഗിള്‍ ചാനല്‍ എബിഎസ് എന്നീ ഫീച്ചറുകള്‍ പുതിയ മോട്ടോര്‍സൈക്കിളില്‍ നല്കി. ഗ്രൗണ്ട് ക്ലിയറന്‍സ് 8 എംഎം, സീറ്റ് നീളം 24 എംഎം എന്നിങ്ങനെ വര്‍ധിപ്പിച്ചതായി ഹോണ്ട അറിയിച്ചു.
അതേസമയം, പഴയ രണ്ട് മോഡലുകളില്‍ ഏതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ പുതിയ കണക്കുകളെന്ന് ഹോണ്ട വ്യക്തമാക്കിയില്ല.






