
ബിഗ് ബോസ് ഹൗസ് സീസണ് 2വില്‍ 50 ദിവസം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേളയില്‍ കണ്ണിന് അസുഖമായി പുറത്ത് പോയ ചില മത്സരാര്‍ത്ഥികളെ തിരിച്ച് കൊണ്ടു വന്നിരുന്നു. സുജോ, അലക്സാന്‍ഡ്ര, രഘു എന്നിവരാണ് തിരിച്ച് വന്നത്. കണ്ണിന് അസുഖമായി പുറത്ത് പോകുന്നതിന് മുന്‍പ് സുജോ അലക്സാന്‍ഡ്ര പ്രണയം ഹൗസിലും പുറത്തും നിരവധി ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചത്. എന്നാല്‍ വൈല്‍ഡ് കാര്‍ഡി എന്‍ട്രിയിലൂടെ സുജോയുടെ സഹോദരനായ പവന് ഹൗസില്‍ എത്തിയതോടെ സുജോയ്ക്ക് പുറത്ത് ഒരു കാമുകിയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സഞ്ജന എന്നാണ് കാമുകിയുടെ പേരെന്നും പവന് വെളിപ്പടുത്തി.
എന്നാല്‍ പവന്റെ വെളിപ്പെടുത്തലിനെ തള്ളിക്കളയുകയാണ് സുജോ ചെയ്തത്. തനിക്കങ്ങണൊരു കാമുകിയില്ലെന്നും സുഹൃത്തുക്കള്‍ ആണെന്നുമാണ് സുജോ പ്രതികരിച്ചത്. തുടര്‍ന്ന് കൂടുതല്‍ അടുത്തിടപഴകുന്ന കമിതാക്കളെയാണ് പിന്നീട് പ്രേക്ഷകരും മത്സരാര്‍ത്ഥികളും കണ്ടത്. കണ്ണിന് അസുഖം മാറി സുജോയും അലക്സാന്‍ഡ്രയും തിരിച്ചു വന്നപ്പോള്‍ ഇരുവരും തമ്മില്‍ ഈ പ്രണയം കാണാനും ഉണ്ടായിരുന്നില്ല. സഞ്ജനയുമായി തനിക്ക് സീരിയസ് റിലേഷന്‍ഷിപ്പാണെന്നാണ് ഹൗസില്‍ സുജോയുടെ രണ്ടാം തിരിച്ചു വരവില്‍ തുറന്നു പറഞ്ഞത്.
ഫുക്രുവും സുജോയും തമ്മില്‍ സംസാരിച്ച് കൊണ്ടിരിക്കവേയാണ് സാന്ദ്രയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സുജോ പറഞ്ഞത്. ഇവിടെ എല്ലാവരും ഗെയിം കളിക്കുകയാണ്. അതിന് വേണ്ടിയായിരുന്നു സാന്ദ്രയുമായുള്ള ബന്ധമെന്നാണ് സുജോ പറയുന്നത്. തങ്ങളെ മറ്റുള്ളവര്‍ കളിയാക്കിത്തുടങ്ങിയപ്പോള് അത്തരമൊരു സ്ട്രാറ്റജി സ്വീകരിച്ചതാണെന്നും നിലനില്‍പ്പിനായാണ് എല്ലാവരും കളിക്കുന്നതെന്നും തങ്ങളും ഗെയിമിന്റെ ഭാഗമായി ഒരു പദ്ധതി തയ്യാറാക്കിയതാണെന്നും ആണ് സുജോ ഫുക്രുവിനോട് പറഞ്ഞത്. എന്നാല്‍ അലക്സാന്‍ഡ്ര ആ ബന്ധം സീരിയസായി എടുക്കുകയായിരുന്നെന്നും സുജോ പറഞ്ഞു.
സുജോ പറഞ്ഞ കാര്യങ്ങള്‍ ശരി വെയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാന്‍ഡ്രയും സംസാരിച്ചത്. തനിക്ക് ശരിക്കും ഇഷ്ടമാണെന്നും വീട്ടുകാരോട് താന്‍ അതൊക്കെ പറഞ്ഞിരുന്നെന്നും അവര്‍ക്കും വലിയ വിഷമമായി എന്നാണ് സാന്ദ്ര ജസ്ലയോട് പറഞ്ഞിരുന്നു. ഒരു സ്ട്രാറ്റജി പ്ലാന്‍ ചെയ്യുകയും അത് കൈയില്‍ നിന്ന് പോയപ്പോള്‍ എല്ലാ പഴിയും ഒപ്പമുള്ള ആളുടെ തലയില്‍ കെട്ടി വെക്കുകയും ചെയ്തത് പോലെയാണ് സുജോയുടെ പ്രവൃത്തിയെന്നും. തനിക്ക് ഇങ്ങോട്ട് കിട്ടിയ വൈബ് അനുസരിച്ചാണ് തന്റെ മനസില്‍ സുജോയെ കുറിച്ച് ഫീലിങ്സ് ഉണ്ടായതെന്ന് ജസ്ലയോട് സംസാരിക്കുന്നതിനിടെ സാന്‍ഡ്ര പറയുന്നു. അവന്റേത് ബുദ്ധിപരമായ നീക്കമായിരുന്നു. തന്റെ വികാരങ്ങളെ അവന് മുതലാക്കാന്‍ സാധ്യച്ചിട്ടുണ്ടെങ്കില് ആ കഴിവിനെ താന്‍ അംഗീകരിക്കുന്നുവെന്നും സാന്‍ഡ്ര പറയുന്നു. സുജോയെ വിശ്വാസത്തിലെടുത്തത് തന്റെ മാത്രം തെറ്റാണ്.
ഉള്ളിന്റെ ഉള്ളിലെ ഇഷ്ടം സംഭവിച്ച് പോയൊരു പാകപ്പിഴയാണ്. പറ്റി പോയ തെറ്റ് ഇനി ഒരിക്കലും സംഭവിക്കില്ലെന്നും തിരിച്ച് വരവില്‍ ഞാന്‍ പഠിച്ച പാഠം അതാണെന്നും സാന്‍ഡ്ര പറയുന്നു. ബിഗ് ബോസില്‍ നിന്നും രണ്ടാഴ്ച പുറത്ത് പോയതിന് ശേഷം തങ്ങള്‍ പരസ്പരം കത്തുകള്‍ കൈമാറിയിട്ടുണ്ടെന്നും സാന്‍ഡ്ര വെളിപ്പെടുത്തി. ആരും അറിയാതെയായിരുന്നു ഈ കത്ത് കൈമാറ്റം. സുജോ ആണ് തനിക്ക് ആദ്യം കത്ത് തന്നത്. സാന്‍ഡി, ഐ മിസ് യൂ... എന്നായിരുന്നു കത്തിലെ ആദ്യ വാചകം. ഈ സമയം നിന്നെ വേറെ ആരും കെട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ കെട്ടിക്കോളം എന്ന് പോലും സുജോ പറഞ്ഞിട്ടുണ്ടെന്നും സാന്‍ഡ്ര പറയുന്നു. നിന്റെ ഔദാര്യം എനിക്ക് വേണ്ട എന്നായിരുന്നു അന്ന് താന്‍ നല്കിയ മറുപടി എന്നും സാന്‍ഡ്ര പറയുന്നു.






