‘പറയാന്‍ തുടങ്ങിയാല്‍ നീ മറന്നുപോയ പല കഥകളും പറയേണ്ടിവരും, എന്നെക്കൊണ്ട് അത് പറയിക്കല്ല്’ അലക്സാന്ഡ്രയോട് തട്ടിക്കേറി സുജോ: സംഘര്‍ഷഭരിതമായി ബിഗ് ബോസ് ഹൗസ്
‘പറയാന്‍ തുടങ്ങിയാല്‍ നീ മറന്നുപോയ പല കഥകളും പറയേണ്ടിവരും, എന്നെക്കൊണ്ട് അത് പറയിക്കല്ല്’ അലക്സാന്ഡ്രയോട് തട്ടിക്കേറി സുജോ: സംഘര്‍ഷഭരിതമായി ബിഗ് ബോസ് ഹൗസ്
Authored by Web Desk | Last updated: 29 Feb 2020, 1:31 PM | 2 min read
‘ഒരു വല്ലം പൊന്നും പൂവും’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് 54-ാം ദിവസം ബിഗ് ബോസ് ഹൗസ് ഉണര്‍ന്നത്. ഈ ആഴ്ചയിലെ ടാസ്കില് മോശം പ്രകടനം കാഴ്ചവച്ചെന്ന കാരണത്താല്‍ ജയിലിലായിരുന്നു ആര്യയും വീണയും. അല്‍പ്പം കാഠിന്യമേറിയ ജോലികളാണ് ഇരുവരേയും ജയിലില്‍ കാത്തിരുന്നത്. പതിവില്‍ കവിഞ്ഞ പിരിമുറുക്കത്തോടെയാണ് ദിവസം തുടങ്ങിയത്. എല്ലവരും ചേര്‍ന്ന് നോമിനേറ്റ് ചെയ്തതും ഷാജി രോഗത്തെ തുടര്‍ന്ന് പുറത്തുപോയതും ഇരുവരേയും ഏറെ വിഷമത്തിലാഴ്ത്തിട്ടുണ്ട്.
കാര്യമായി സജീവമല്ലതിരുന്ന 54-ാം ദിനത്തിലെ ആദ്യത്തെ തര്‍ക്കം സ്മോക്കിങ് ഏരിയയില്‍ വച്ച് സുജോയും അലക്സാന്‍ഡ്രയും തമ്മിലായിരുന്നു. ജസ്ല, ഫുക്രു,സുജോ, അലക്സാന്‍ഡ്ര എന്നിവര്‍ ചേര്‍ന്ന സ്മോക്ക് ചെയ്യുകയായിരുന്നു. സുജോയുടെ കൈയില്‍ നിന്ന് ആഷ് തന്റെ ദേഹത്തുവീണപ്പോള്‍ ആഷ് നോക്കി തട്ടണേ എന്ന അലക്സാന്‍ഡ്രയുടെ കമന്റില്‍ സുജോ ഏറ്റുമുട്ടല്‍ തുടങ്ങി. ആദ്യം അലക്സാന്ഡ്രയായിരുന്നു വന്നിരുത് എങ്കിലും വളരെ മോശമായ രീതിയില്‍ അലക്സാന്ഡ്രോയോട് ഇതുസംബന്ധിച്ച് സുജോ സംസാരിക്കുകയായിരുന്നു. നീ മര്യാദയ്ക്ക് ഇരിക്കണം എന്നും എന്നേകൊണ്ട് കഥപറയിപ്പിക്കരുത് എന്നും സുജോ പറഞ്ഞു. കഥ പറയണം അതാണ് പറയേണ്ടത് എന്നായിരുന്നു അലക്സാന്‍ഡ്രയുടെ പ്രതികരണം.
പറയാന്‍ തുടങ്ങിയാല്‍ നീ മറന്നുപോയ പല കഥകളും പറയും കഥപുസ്തകം ഞാന്‍ അങ്ങ് തുറക്കും തുറപ്പിക്കല്ല് എന്നേക്കൊണ്ട് എന്നായിരുന്നു സുജോ പറഞ്ഞത്. നീ തുറന്നോ എന്നായി അലക്സാന്‍ഡ്ര. തുടര്‍ന്ന് സുജോയുമായുള്ള ബന്ധത്തെക്കുറിച്ച് രജിത് കുമാര്‍ അലക്സാന്ഡ്രയോടു സംസാരിച്ചു. നീ ആ ബന്ധം നിര്‍ത്തിയോ എന്നും സഞ്ജനയുമായി സുജോ വളരെ ഗൗരവത്തില്‍ പ്രണയത്തിലാണെന്നും സഞ്ജന വളരെ സിന്സിയറാണെന്നുമൊക്കെ അലക്സാന്ഡ്രയോട് രജിത് കുമാര്‍ വ്യക്തമാക്കി. എന്നെ അറിയുക പോലും ഇല്ല എന്നുപറയുന്ന വ്യക്തിയോട് പ്രണയം തുടരേണ്ട ആവശ്യം ഇല്ല എന്നും അലക്സാന്‍ഡ്ര മറുപടി പറയുന്നുണ്ട്. മാത്രമല്ല സുജോ ഒരു നല്ല പയ്യനാണെന്നും രജിത് അലക്സാഡ്രയോടു പറയുന്നുണ്ട്.
ഉച്ചയ്ക്ക് ഒരുമണിക്കുശേഷം ജയിലില്‍ കിടക്കുന്ന ആര്യയ്ക്കും വീണയ്ക്കുമുള്ള അടുത്ത ജോലിയെത്തി. റാഗി പൊടിക്കുക എന്നതായിരുന്നു അത്. എന്നാല്‍ വീണ അവശയാകുന്നതും കാണാം. എന്നാല്‍ പൊടിച്ച് തീരുംമുമ്പ് ഇരുവരും ജയില്‍ മോചിതരായി. ഫുക്രൂവാണ് ഇരുവരേയും തുറന്നു വിട്ടത്. എന്നാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ആര്യയും വീണയും അലക്സാന്ഡ്രയോടും ജസ്ലയോടും ഫുക്രുവിനോടും സംസാരിക്കാതെ നടക്കുന്നുണ്ട്. ഇത് മൂവരേയു അസ്വസ്ഥരാക്കി. തനിക്ക് ഇപ്പോള്‍ എല്ലാവരേയും കാണുന്നത് ചതുര്‍ത്ഥിയാണെന്നും അമൃതയേയൊക്കെ കാണുമ്പോള്‍ വിഷമവും ദേഷ്യവുമൊക്കെ വരുന്നുണ്ടെന്നും വീണ പറയുന്നു. ഒരു ടാസ്ക് കഴിഞ്ഞിട്ട് ഈ വീട് യുദ്ധക്കളം പോലെ ഇതുവരെ കിടന്നിട്ടില്ലന്നും ഹൗസ് മുഴുവന്‍ നെഗറ്റിവിറ്റിയാണെന്നും ആര്യ പറഞ്ഞു. സാന്‍ഡ്രയ്ക്ക് ഭീകരമായ മാറ്റമാണെന്നും ഇരുവരും പറയുന്നുണ്ട്. അവള് അവളുടെ വ്യക്തിത്വം വീട്ടില്‍ ഊരി ഇട്ടിട്ടാണ് വന്നിരിക്കുന്നതെന്നും ഇത് സാന്ഡ്രയല്ല എന്നും ആര്യ പറയുന്നുണ്ട്. എനിക്കറിയാവുന്ന സാന്‍ഡ്ര ഇങ്ങനെയല്ല അഭിനയിച്ചു തകര്‍ക്കുകയാണെന്നും ആര്യപറഞ്ഞു.
ഇപ്രാവശ്യം താന്‍ രഘുവിനേയും സാന്ഡ്രയേയുമായിരിക്കും നോമിനേറ്റ് ചെയ്യുന്നത് എന്ന് വീണ പറഞ്ഞു. തനിക്ക് ജസ്ലയേ നോമിനേറ്റ് ചെയ്തേ പറ്റു എന്ന് ആര്യ വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം ഡോക്ടറേ കാണാനായി പോയ ഷാജി തിരിക എത്തി. ഷാജിയെ കണ്ടതും കെട്ടിപ്പിടിച്ച് ആര്യ പൊട്ടിക്കരയുകയായിരുന്നു. തുടര്‍ന്നു ജയിലില്‍ പോയതുമുതലുള്ള കാര്യങ്ങള്‍ ഷാജിയോട് അവര്‍ പറഞ്ഞു. നിങ്ങള്‍ തനിച്ചു നിന്നു കളിക്കു എന്നായിരുന്നു ഷാജിയുടെ മറുപടി? തുടര്‍ന്ന് ക്യാപ്ടന്‍സി ടാസ്കിനായുള്ള മത്സരം നടന്നു. അഭിരാമിയും അമൃതയും ഫുക്രുവും സുജോയുമായിരുന്നു മത്സരിച്ചത്. ഫുക്രു മത്സരത്തില്‍ വിജയിച്ചു. ഒമ്പതാംആഴ്ചയിലെ ക്യാപ്ടനായി ഫുക്രു തിരഞ്ഞെടുക്കപ്പെട്ടു. ഞാന്‍ പറഞ്ഞ ഡയറക്ഷനില് പോയിരുന്നെങ്കില്‍ നിങ്ങള്‍ ജയിച്ചേനെ എന്ന് ഈ സമയം രജിത്കുമാര്‍ അഭിരാമിയോടും അമൃതയോടും പറയുന്നുണ്ട്. പുതിയ ക്യാപ്ടനെ തിരഞ്ഞെടുത്ത ശേഷം ജസ്ലയും അലക്സാന്‍ഡ്രയും ആര്യയോടു വന്നു സംസാരിച്ചു. മന:പൂര്‍വം നോമിനേറ്റ് ചെയ്തതല്ല എന്നും പറഞ്ഞു ഇവര്‍ കാരയുമായും ശേഷം മൂവരും രമ്യതപ്പെടുകയും ചെയയുണ്ട്.
ശേഷം സ്പോണ്‍സേര്‍ഡ് സാസ്കും ഉണ്ടായിരുന്നു. ഇതില്‍ വിജയിച്ചത് ഷാജിയും രഘുവും ഫുക്രുവും ഉള്‍പ്പെടുന്ന ടീമും ആര്യയും അമൃത അഭിരാമി, സുജ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമുമായിരുന്നു ഈ ഗെയിമില്‍ വിജയിച്ചത്. വിജയികള്‍ക്ക് പാസ്തയാണ് ലഭിച്ചത്.