
കൊച്ചി : തനിക്ക് ജാമ്യം അനുവദിക്കണമെന്നും ശിക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്. ടി.പി ചന്ദ്രശേഖരന് വധക്കേസില് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം അനുവദിക്കമെന്നാണ് ആവശ്യം.
അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് കുഞ്ഞനന്ദന് ഹര്ജി ഫയല് ചെയ്തിരിക്കുന്നത്. ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ജയിലിലെ ചികിിത്സ ഫലപ്രദമാകുന്നില്ലെന്നും ഹര്ജിയില് പറയുന്നു.
2014 ജനുവരി 24 നാണ് ഗൂഡാലോചന കേസില് പി.കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ടി.പി കേസിലെ 13 പ്രതിയാണ് പി.കെ കുഞ്ഞനന്തന്.







Comments