
1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിയാണ് ഷീല. രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന താരമാണ് ഷീല. ഇപ്പോള്‍ രാഷ്ട്രീയത്തെ കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും തുറന്ന് പറയുകയാണ് ഷീല. തനിക്ക് രാഷ്ട്രീയത്തിലേക്ക് വന്ന ഒരു ഓഫര്‍ നിരസിച്ചതിനെ കുറിച്ചും അങ്ങനെ ഒരു തീരുമാനം എടുത്തത് പ്രമുഖ നടി ശാരദയുടെ ഉപദേശപ്രകാരമാണെന്നും പറയുകയാണ് ഷീല.
ഒരു മാഗസിനു വേണ്ടി ഇരുവരും ഒന്നു ചേര്‍ന്നപ്പോഴാണ് ഈ കഥയെ കുറിച്ച് പറഞ്ഞത്. ഊട്ടിയില്‍ മകനൊപ്പം കഴിയുമ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫര്‍ എത്തുന്നത്. രാഷ്ട്രീയത്തിലേക്ക് ദയവായി പോകരുതെന്ന് ശാരദയാണ് തന്നെ ഉപദേശിച്ചതെന്ന് ഷീല വെളിപ്പെടുത്തി. സിനിമയേക്കാള്‍ മികച്ച അഭിനയം കാഴ്ചവെക്കുന്നവര്ക്കേ രാഷ്ട്രീയം വഴങ്ങുകയുള്ളൂ സ്ട്രെയിറ്റ് ഫോര്‍വേഡായ ഷീലയ്ക്ക് ഇതു പറ്റില്ലെന്നും ശാരദ പറഞ്ഞു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ മുന്‍ എംപിയായിരുന്ന ശാരദയുടെ വാക്കുകള്‍ ഷീല സ്വീകരിക്കുകയായിരുന്നു.






