
ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. റിപ്പോർട്ട് പ്രകാരം രണ്ട് പുതിയ ഇന്ത്യന്‍ നിര്‍മിത എസ്യുവികളും ഇന്ത്യയില്‍ പുറത്തിറക്കാനാണ് എഫ്സിഎ തയ്യാറെടുക്കുന്നത്.
അടുത്ത വര്‍ഷമായിരിക്കും രണ്ട് ഓള് ന്യൂ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഫോഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയുമായി മല്‍സരിക്കാന്‍ 7 സീറ്റര്‍ എസ്യുവി, ഫോഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര എക്സ്യുവി 300 മോഡലുകളുമായി മല്‍സരിക്കാന്‍ സബ്കോംപാക്റ്റ് എസ്യുവി എന്നിവയാണ് പരിഗണിക്കുന്നത്.
രണ്ട് പെട്രോള്‍ എന്ജിന് ഓപ്ഷനുകളിലാണ് അന്താരാഷ്ട്ര വിപണിയിൽ ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍ വില്‍ക്കുന്നത്. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 3.6 ലിറ്റര്‍ വി6 എന്നിവയാണ് രണ്ട് എന്‍ജിനുകള്‍. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടി നല്‍കിയിരിക്കുന്ന ആദ്യ എന്ജിന് 247 പിഎസ് കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കും.
227 മില്ലിമീറ്ററാണ് എസ്യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്.പുതിയ റാംഗ്ലര്‍ നിര്‍മിച്ചിരിക്കുന്നത് പുതുതായി വികസിപ്പിച്ച ജെഎല്‍ പ്ലാറ്റ്ഫോമിലാണ്. മുമ്പത്തെ ജെകെ പ്ലാറ്റ്ഫോമിനേക്കാള്‍ ഭാരം കുറവാണ്. 'റോക്ക്-ട്രാക്ക്' പാര്‍ട്ട് ടൈം 4 വീല്‍ ഡ്രൈവ് സിസ്റ്റം, പെര്‍ഫോമന്‍സ് സസ്പെന്ഷന് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡായി നല്കി.






