
മികച്ച പ്രതികരണം നേടി തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് ടൊവിനോ ചിത്രം ഫൊറന്‍സിക്. ചിത്രത്തിലെ ബ്രില്ല്യന്‍സിന് ലഭിക്കുന്ന പ്രശംസകളില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് പ്രിയദര്ശന്.
'ഫോറന്‍സിക് എന്ന ചിത്രത്തെ കുറിച്ച് നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ആ സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍, ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍' പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫോറന്‍സിക് സയന് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണ് ഫോറന്‍സിക്. സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. മംമ്തയാണ് ചിത്രത്തിലെ നായിക.
സാമുവല്‍ ജോണ്‍ കാട്ടൂര്ക്കാരന് എന്നാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്, അന്‍വര്‍ ഷെറീഫ്, അനില്‍ മുരളി തുടങ്ങിയ താരങ്ങലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവ്സ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് നിര്‍വ്വഹിക്കുന്നു.






