തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വിഷയത്തില്‍ ഈ മാസം 16ന് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വിഷയത്തിലുള്ള ആശങ്ക വിവിധ വിഭാഗങ്ങള്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്. സെന്‍സസ് മാത്രമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






