
ആടുജീവിതം എന്ന തന്റെ പുതിയ സിനിമയ്ക്കായി പൂര്‍ണമായും 'തന്നെ' സമര്‍പ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പൃഥ്വി. ആടുജീവിതത്തിനായി ശരീരഭാരം കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയ ഗെറ്റപ്പിലാണ് താരം പൊതുവേദികളില്‍ എത്തിയിരുന്നത്. വിമാനത്താവളത്തില്‍ നിന്നുള്ള പൃഥ്വിയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അവസാന ഗെറ്റപ്പിലെത്താന്‍ കുറച്ചുനാള്‍ മാറി നില്‍ക്കുമെന്ന് താരം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് താരം നാടു വിട്ടെന്നാണ്. ഇന്ത്യ വിട്ടെന്ന് പറയുമ്പോഴും എവിടേക്കാണ് പൃഥ്വി പോയിരിക്കുന്നത് ആര്‍ക്കുമറിയില്ലത്രേ.
കരിയറിന്റെ തുടക്കത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേട്ട നടനാണ് പൃഥ്വിരാജ്. എന്നാല്‍, മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടാന്‍ പൃഥ്വിക്ക് കഴിയുകയും ചെയ്തു. സിനിമയുടെ എല്ലാ മേഖലകളിലും ഒരുപോലെ തന്റെ കഴിവു തെളിയിക്കാന്‍ കഴിഞ്ഞ താരമെന്ന നിലയില്‍ വിമര്‍ശിച്ച ആളുകളെപ്പോലും ആരാധകരാക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയുള്ള രണ്ടാഴ്ചക്കാലം തനിക്ക്വേണ്ടി കുറച്ചുസമയം മറ്റിവയ്ക്കുകയാണെന്നും അവസാന ലുക്ക് സക്രീനില്‍ മാത്രം കാണേണ്ടതാണെന്നും പൃഥ്വി പറഞ്ഞിരുന്നു.






