
2020ല്‍ നടന് ടോവിനോ തോമസിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം എന്ന നിലയില്‍ തന്നെ ഫോറന്‍സിക് ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചിത്രം തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ഇതെന്നാണ് കണ്ടവരെല്ലാം തന്നെ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലെ ഒരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സഹതാരമായ ധനേഷ് ആനന്ദ്.
ഫോറന്‍സിക്ക് സെറ്റിലെ യഥാര്‍ത്ഥ സൈക്കോ ടൊവിനോ ചേട്ടന് എന്ന തലക്കെട്ടോടെയാണ് ധനേഷ് വീഡിയോ ആരാധകരും സുഹൃത്തുക്കളുമായി പങ്കുവെച്ചിട്ടുള്ളത്. തലക്ക് മാരക പരിക്കുകള്‍ ഏറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നവിന് മുരളി ആശുപത്രിയിലാണെന്നും ഘനേഷ് കുറിച്ചിരിക്കുന്നു. ഫോറന്‍സിക് ലാബില്‍ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമില്‍ നില്ക്കുന്ന ടൊവിനോ പൊടുന്നനെ അവിടിരുന്ന തെര്‍മോക്കോള്‍ പീസെടുത്ത് സമീപത്ത് നിന്നിരുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നവിന് മുരളിയുടെ തലയ്ക്ക് അടിക്കുന്നതും നിവിന്‍ തറയില്‍ വീഴുന്നതുമാണ് വീഡിയോയിലുള്ളത്.
സെവന്ത് ഡേ' എന്ന സിനിമയുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍, അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്,ഗിജു ജോണ്‍, റെബാ മോണിക്ക ജോണ്‍, നീന കുറുപ്പ്, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ ജോര്‍ജ്ജാണ്. ജുവിസ് പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.






