
ജനപ്രിയ പരമ്പരയായ ഉപ്പും മുളകും കുടുംബാംഗങ്ങളെ ഇഷ്ടമല്ലാത്ത പ്രേക്ഷകര്‍ ഉണ്ടാകില്ല. അതുകൊണ്ടു തന്നെ അത്രയേറെ ജനപ്രിയമാണ് നീലിമയുടെയും ബാലചന്ദ്രന്റെയും കുടുംബവും. ഈ കുടുംബത്തെ കാണാത്തവരും ഇഷ്ടപ്പെടാത്തവരും ചുരുക്കമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ പുതിയ ഒരു വിശേഷം പങ്കുവെച്ചു കൊണ്ട് എത്തി. തങ്ങള്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് ഇരുവരും വിഡിയോയില്‍ ആരാധകരെ അറിയിച്ചത്. ഇത്തവണ സീരിയലിലല്ല സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. ഉപ്പും മുളകും സെറ്റില്‍ നിന്നും തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇവര്‍ എത്തിയത്. ലെയ്ക്ക എന്ന ചിത്രത്തില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ടന്നും, ലെയ്ക്ക എന്നത് ഒരു പ്രത്യേകതയുള്ള നായയാണെന്നും ആ നായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നും വിഡിയോയില്‍ നീലു സൂചിപ്പിക്കുന്നു. റഷ്യയില്‍ ആദ്യമായി ബഹിരാകാശത്ത് കയറ്റി അയച്ച ജീവിയാണ് ലെയ്ക്കയെന്ന് ബാലുവും വ്യക്തമാക്കി.
നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം കൃഷ്ണനും മുരളീധരനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വി.പി.എസ് ആന്റ് സണ്‍സ് മീഡിയായുടെ ബാനറില്‍ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സുധീഷ്, വിജിലേഷ്, നാസര്‍, ഇന്ദ്രന്‍സ്, പാര്‍വണ, സേതുലക്ഷ്മി, സിബി ജോസ്, ഡോ.തോമസ് മാത്യു, എന്നിവരാണ് ചിത്രത്തില്‍ നീലുവിനും ബാലുവിനോടും ഒപ്പം എത്തുന്നത്.






