
ബാഹുബലി, വീരം, കെജിഎഫ്, ടിയാന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ജോണ്‍ കൊക്കന്. ഇപ്പോള്‍ ഭാര്യ പൂജ രാമചന്ദ്രനോടൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലായത്. ഈ മാസമാണ് ഇരുവരുടേയും പിറന്നാള്‍. അതുകൊണ്ട് തന്നെ പിറന്നാള്‍ ആഘോഷമാക്കാനും കൂടിയാണ് ഇരുവരും എത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ ആഘോഷ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ സജീവമായ ജോണിന്റെ ആദ്യ ഭാര്യ നടി മീര വാസുദേവനായിരുന്നു. മീര വാസുദേവനുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ജോണ്‍ പൂജയെ വിവാഹം ചെയ്തത്. മീരക്കും ജോണിനും ഒരു മകനുണ്ട്. ടെലിവിഷന്‍ അവതാരകയായി എത്തി സിനിമയില്‍ സജീവമായ നടിയാണ് പൂജ രാമചന്ദ്രന്. അവതാരകനായിരുന്ന ക്രെയ്ഗ് ആണ് പൂജയുടെ ആദ്യ ഭര്‍ത്താവ്. പിസ, കാഞ്ചന 2 എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍.






