
ന്യൂഡല്‍ഹി : ന്യൂസിലന്‍ഡിനെതിരെ നടന്ന് ടെസ്റ്റ് മത്സരങ്ങളില്‍ എല്ലാം മോശം പെര്‍ഫോമന്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി പുറത്തെടുത്തത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് കോഹ്ലിക്ക് നേരിടേണ്ടി വന്നത്. നാണം കെട്ട് പരാജയം ഇന്ത്യന്‍ ടീം ന്യസിലന്‍ഡിനെതിരെ നേരിടേണ്ടി വന്നു. ഇതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
കോഹ്ലിയുടെ ഫോമില്‍ കപില്‍ ദേവ് ഉള്‍പ്പെടെ നിരവധ താരങ്ങള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. കോഹ്ലിക്ക് പ്രായത്തിന്റെ പ്രശ്നമാണെന്നാണ് കപില്‍ അന്ന് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതിനെ പാടെ നിരസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗ്.
കോഹ്ലിക്ക് പിഴയ്ക്കുന്നത് കണ്ണും കൈയും ഏകോപനം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് ഫോമില്ലായിമയാണ് കോഹ്ലിയുടെ പ്രശ്നമെന്ന് സെവാംഗ് പറഞ്ഞു. ഫോമില്‍ അല്ലാതെ ഇരിക്കുമ്പോള്‍ ഒന്നും വഴിക്ക് വരില്ല. വിരാട് ശ്രമിക്കുന്നില്ല എന്നില്ല. മറിച്ച് ഭാഗ്യം അയാളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. കണ്ണും കൈയും തമ്മിലുള്ള ഏകോപനത്തില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. പെട്ടെന്ന് അത് നഷ്ട്ടപ്പെടില്ല. കാലംകൊണ്ട് മാത്രമേ അത് നഷ്ടമാകൂ. ഫോമില്ലാത്തതിന്റെ പ്രശ്നമാണ് കോഹ്ലിയില് കാണുന്നത് എന്ന് എനിക്ക് ഉറപ്പാണ്. ന്യൂസിലന്‍ഡില്‍ മികച്ച പന്തുകളിലാണ് കോഹ്ലി പുറത്തായതെന്ന് എന്നും അദ്ദേഹം വ്യക്തമാക്കിയത്.






