
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി കൂറുമാറി ഇടവേള ബാബു. തന്റെ അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നുവെന്ന് നടി പറഞ്ഞതിനെ തുടര്‍ന്ന് ഇക്കാര്യം ദിലീപുമായി സംസാരിച്ചിരുന്നുവെന്നായിരുന്നു ഇടവേള ബാബുവിന്റെ നേരത്തെയുള്ള മൊഴി. എന്നാല്‍, ഇതൊന്നും ഓര്‍മ്മയില്ലെന്ന നിലപാടാണ് ഇന്ന് ഇദ്ദേഹം സ്വീകരിച്ചത്.
താരങ്ങള്‍ അണിനിരക്കുന്ന ഒരു അവാര്‍ഡ് നിശയുടെ പരിശീലനത്തിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയെന്നതും ഇക്കാര്യം നടി പരാതിയായി പറഞ്ഞിരുന്നു എന്നതും തനിക്ക് ഓര്‍മ്മയില്ലെന്നാണ് ഇടവേള പറയുന്നത്.
ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന സമയത്ത് താരസംഘടനയുടെ സുപ്രധാന ചുമതല വഹിച്ചിരുന്നയാളാണ് ഇടവേള ബാബു.
ഇതിനിടെ, നടി കാവ്യാ മാധാവന്റെ അമ്മയുടെ മൊഴിയും ഇന്ന് എടുക്കേണ്ടിയിരുന്നതാണ്. എന്നാല്‍ സമയം കുറവായതിനാല്‍ പിന്നത്തേയ്ക്ക് മാറ്റി.






