
ആലപ്പുഴ: കോവിഡ്-19 രോഗബാധ സംശയിക്കുന്നയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ രോഗിക്ക് ചുമ, പനി, ശ്വാസംമുട്ടല്‍, ജലദോഷം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇദേഹത്തിന്റെ സാംപിളുകള്‍ ശേഖരിച്ച് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. ഫലം ഇന്ന് തന്നെ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നിലവില്‍ വിവിധ ജില്ലകളിലായി 592 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ഇതില്‍ 546 പേര് വീടുകളിലും 46 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 14 പേരെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം വെള്ളിയാഴ്ച ഒഴിവാക്കിയിട്ടുണ്ട്.






