
കോഴിക്കോട് : സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ ഇടയുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. വരും ദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള കോഴിക്ക് മൊത്തവില 45 രൂപ വരെയായി. ഉത്പാദകര്‍ തന്നെ ചില്ലറ വില്‍പ്പന നടത്തുന്ന കടകളില്‍ 59 രൂപയാണ്. കോഴിവില്പ്പനയിലും ഇടിവുണ്ടായിഠട്ടുണ്ട്. തമിഴ്നാട് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കോഴിയിറച്ചി എത്തുന്നതും ചൂട് കാലമായതിനാലും നോമ്പുകാലം ആയതിനാല്‍ മാംസാഹാരത്തിന്റെ ഉപഭോഗം കുറഞ്ഞതും വിലകുറയാന്‍ കാരണമായിട്ടുണ്ട്.






