
മക്കള്‍ക്കായി എന്ത് ത്യാഗം സഹിക്കാനും തയ്യാറാകുന്നവരാണ് അമ്മമാര്‍. അത് ജീവജാലങ്ങളെല്ലാം തന്നെ അങ്ങനെയാണ്. അത്തരത്തില്‍ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കടുത്ത മഞ്ഞുവീഴ്ച അവഗണിക്ക് ശരീരം മുഴുവന്‍ മഞ്ഞില്‍ മൂടി മുട്ടയ്ക്ക് മുകളില്‍ അടയിരിക്കുന്ന പരുന്താണ് ദൃശ്യങ്ങളില്‍ നിറയുന്നത്.
മൂന്ന് മുട്ടകളാണ് കൂട്ടില്‍ ഉണ്ടായിരുന്നത്. ശരീരം കാണാനാകാത്ത വിധം മഞ്ഞില്‍ പൊതിഞ്ഞ് പരുന്ത് കൂട്ടില്‍ അടയിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരുമ്പോഴും മഞ്ഞിന് മാറ്റമുണ്ടായിരുന്നില്ല.
എഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് മനോഹരമായ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകള്‍ വീഡിയോ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
The mother !! This camera at high altitude captured some good moments from #wild. A mother #eagle caring for eggs & then raising chicks. All under the ice & snow. pic.twitter.com/392b0rV2mG
— Parveen Kaswan, IFS (@ParveenKaswan) March 6, 2020






