
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ മുകുള്‍ വാസ്നിക് അറുപതാം വയസ്സില്‍ വിവാഹിതനായി. സ്വകാര്യ കമ്പനി ഉദ്യോഗസ്ഥയായ രവീന ഖുരാനയാണ് മുകുള്‍ വാസ്നിക്കിന്റെ വധു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. മുകുള്‍ വാസ്നിക് യുപിഎ സര്‍ക്കാരില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്നു. മഹരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം.
ഞായറാഴ്ചയായിരുന്നു വിവാഹം. രവീനയും വാസ്നിക്കും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. അശോക് ഗെഹ്ലോട്ട്, അഹമ്മദ് പട്ടേല്‍, അംബിക സോണി, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.






