
അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടിയും അവതാരകയുമായ പേളി മാണി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വികാരനിര്‍ഭരമായ കുറിപ്പാണ് പേളി പങ്കുവെച്ചിരിക്കുന്നത്. താന്‍ ജനിക്കുന്നതിന് മുമ്പേ തന്നെ കാണുകയും അറിയുകയും ചെയ്ത ആളാണ് അമ്മ എന്ന് താരം കുറിച്ചു. മീഡിയയിലേക്ക് വരുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ചില നിബന്ധനകളോടെ തന്റെ സ്വപ്നത്തെ പിന്തുടരാന് അമ്മ അനുവദിച്ചു .- പേളി കുറിച്ചു.
പേളിയുടെ വാക്കുകള്‍
എന്നെ ഏറ്റവും സ്നേഹിച്ച വ്യക്തി, എന്നെ ഏറ്റവും കൂടുതല്‍ പഠിപ്പിച്ച, എന്നോട് ക്ഷമിച്ച, എനിക്ക് വേണ്ടി ഏറ്റവുമധികം കരഞ്ഞ, ഏറ്റവും അധികം സന്തോഷിച്ച, എനിക്കായി ഭക്ഷണം പാകം ചെയ്തു തരികയും എന്നെ ഏറ്റവുമധികം പരിചരിക്കുകയും ചെയ്ത വ്യക്തിക്ക്. ഞാന്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ എന്നെ കാണുകയും അറിയുകയും ചെയ്ത ഒരേ ഒരാള്‍ അമ്മയാണ്. ചില സമയങ്ങളില്‍ ഞാന്‍ വിഷമിക്കുകയാണെങ്കില്‍ അമ്മ എന്നെ വിളിച്ചു ഓരോ തമാശകള്‍ പറയും. ദൂരെ ഇരുന്നുകൊണ്ട് എന്നെ മനസിലാക്കാന്‍ അമ്മക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു അമ്മ . ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ശാന്തനായ വ്യക്തിയാണ് അമ്മ.. അമ്മയെ കണ്ട് പഠിച്ചുകൊണ്ട് ആ സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും അനുകമ്പയുടെയും പാഠങ്ങള്‍ എന്റെ ഹൃദയത്തില്‍ ഞാന്‍ കൊത്തിവച്ചിട്ടുണ്ട്. ഞാന്‍ മാധ്യമ രംഗത്തേക്ക് വരുന്നത് അമ്മയ്ക്ക് ഒരിക്കലും ഇഷ്ടമുണ്ടായിരുന്നില്ല. പകരം ചില ഉപാധികളോടെ എന്റെ സ്വപ്നത്തെ പിന്തുടരാന് അനുവദിച്ചു. ഞാന്‍ എന്നും സന്തോഷത്തോടെ ഇരിക്കാനാണ് അമ്മ ആ?ഗ്രഹിച്ചിരുന്നത്.അമ്മ എന്നും എന്നെ സന്തോഷിപ്പിച്ചിട്ടേ ഉള്ളൂ..അമ്മ എന്ന് നിങ്ങളെ വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്...സൂപ്പര്‍ മോം ആണ് നിങ്ങള്‍..ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു അമ്മാ... എഴുതിക്കൊണ്ടേ ഇരിക്കാന്‍ എനിക്ക് സാധിക്കും, കാരണം അമ്മയോടുള്ള എന്റെ സ്നേഹം അനന്തമാണ്.






