
ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ ഗാരേജില്‍ ഒരു വിന്റേജ് കാര്‍ കൂടി എത്തി. ഫോര്‍ഡ് പ്രിഫെക്റ്റ് എന്ന പേരുള്ള ഈ മനോഹരമായ കാറിന്റെ നിറം മഞ്ഞ നിറമാണ്. അമിതാഭ് ബച്ചന് ഞായറാഴ്ച ഈ കാറില്‍ മുംബൈ തെരുവുകളില്‍ കറങ്ങിയിരുന്നു. അമിതാഭ് ബച്ചന് ഈ കാറില്‍ ചില മാറ്റങ്ങള്‍ വരുത്തിയോ ഇല്ലയോ എന്ന് വ്യക്തമല്ല. ഇത് കൂടാതെ അദ്ദേഹം ഈ കാര്‍ എവിടുന്നാണ് വാങ്ങിയത് എന്ന വിവരങ്ങളും പുറത്തു വന്നിട്ടില്ല.
ഈ കാറിനൊപ്പം ഒരു ട്വീറ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. '' ചില സന്ദര്‍ഭങ്ങള്‍ വിവരിക്കാന്‍ നമുക്ക് വാക്കുകളില്ല എന്നും തനിക്ക് പറയാന്‍ ഏറെയുണ്ടെങ്കിലും വാക്കുകള്‍ ഒന്നും പുറത്ത് വരുന്നില്ല'' - എന്നാണ് ബിഗ് ബി തന്റെ പോസ്റ്റില്‍ കുറിച്ചത്. 1938 നും 1961 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട വാഹനമാണിത് എന്നിരുന്നാലും ഈ പ്രത്യേക മോഡല്‍ 1950 കളില്‍ നിര്‍മ്മിച്ചതാണ്. ഈ കാര്‍ പിന്നീട് യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, യുഎസ്, ന്യൂസിലാന്റ്, അര്‍ജന്റീന, കാനഡ എന്നിവിടങ്ങളില്‍ വിറ്റിരുന്നു.
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. മൂന്ന് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന് ഘടിപ്പിച്ചിരിക്കുന്നു. അക്കാലത്ത് യുകെ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ നാല് ഡോര്‍ കാറായി ഇത് കണക്കാക്കപ്പെട്ടിരുന്നു. ഫോര്‍ഡ് പ്രിഫെക്റ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 98 കിലോമീറ്ററാണ്, മണിക്കൂറില്‍ 0-80 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് 22.8 സെക്കന്‍ഡ് എടുക്കും.






