തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. പി.എസ്.സിയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കം മാറ്റിവച്ചു. ഈ മാസം 20 വരെയുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. കൊറോണ ഭീതി പടരുന്ന സാഹര്യത്തിലാണ് പി.എസ്.സിയുടെ നടപടി. അഭിമുഖങ്ങള്‍ നേരത്തെ നിശ്ചയിച്ച തീയതിയില്‍ നടക്കും.
കായിക ക്ഷമതാ പരിശോധനയും സര്‍വീസസ് പരിശോധനയും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി പുതുതായി കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 12 ആയി.
ഇതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത പുറപ്പെടുവിച്ചു. കോളജുകള്‍ക്കും സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഉത്സവങ്ങളും പെരുന്നാളുകളും അടക്കം ആളുകള്‍ കൂടുന്ന പരിപാടികള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.






