കൊല്ലം: യാത്രാ-കണ്സഷന് നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുമടകള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്. സംസ്ഥാനത്തെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് സമര സമിതി ചെയര്മാന് ലോറന്‍സ് ബാബു അറിയിച്ചു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍ക്കാരിനൊപ്പം നിലല്ക്കുമെന്നും സമരം പിന്‍വലിക്കണമെന്ന ഗതാഗത മന്ത്രിയുടെ അഭ്യര്‍ത്ഥന അനുസരിക്കുകയാണെന്നും ലോറന്‍സ് ബാബു പറഞ്ഞു.






