
വിജയ് ചിത്രം മാസ്റ്ററിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അനിരുദ്ധാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗാന ബാലചന്ദറാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. ആലാപനവും ആവിഷ്കാരവും വ്യത്യസ്ഥത പുലര്‍ത്തുന്നു എന്നാണ് ആസ്വാദക പക്ഷം. ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്കും ഹിറ്റായിരുന്നു. അതില്‍ വിജയ് പാടിയ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത് എന്നതും പ്രത്യേകതയാണ്. മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സത്യന് സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. വിദ്യാഭ്യാസ രംഗത്തെ അഴിമതി പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നും, വിജയ് ചിത്രത്തില്‍ പ്രെഫസറായിയാണ് എത്തുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.






