
യഷ് നായകനായ കെ ജി എഫ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഡെയ്റ്റ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പേസറ്റ്ര് യഷ് തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക്വെച്ചിട്ടുണ്ട്.
ഒക്ടോബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിന്റെ ആദ്യ ഭാഗത്തിലൂടെയാണ് യഷ എന്ന നടനെ സിനിമാ പ്രമേികള്‍ അറിയാന്‍ തുടങ്ങുന്നത്. യഷിന്റെ കരിയറിലെ മികച്ച ബ്രേക്ക് നല്കിയ ചിത്രമായിരുന്നു ഇത്. പ്രശാന്ത് നീല്‍ ആണ് സംവിധായകന്. വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്നു. ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 21 നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങി. കര്‍ണാടകയില്‍ ആദ്യദിനം 350 സ്ക്രീനുകളിലും ബാംഗളൂരില്‍ 500 പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. നടന് സഞ്ജയ് ദത്ത് ചിത്രത്തില്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.
കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.






