
കൊടുങ്ങല്ലൂര്‍.ഭര്‍ത്താവിന് ഒന്നേകാല്‍ വയസുള്ള കുട്ടിയെ നല്കി യുവതി കാമുകനൊപ്പം പോയി. അഞ്ചങ്ങാടി ചെറുകൊക്കുവായില് പ്രവീണ (20) ആണ് കാമുകനൊപ്പം ഇറങ്ങിപ്പോയത്.വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. എടവിലങ്ങ് സ്വദേശിയായി നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.വീട്ടുകാരുടെ അനിഷ്ടത്തെ എതിര്‍ത്താണ് ഇരുവരും ഒന്നിച്ചത്. വാടക വീട്ടിലാണ് ഒന്നേകാല്‍ വയസുള്ള കുട്ടിയുമായി താമസം. മെയ്സണ്‍ പണിക്കാരനായ യുവാവ് നല്ല രീതിയിലാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
ഇതിനിടയില്‍ ഫേസ്ബുക്കിലൂടെയാണ് യുവതി മേത്തല തൃപുണഞ്ഞ് സജിത്തുമായി പരിചയപെടുന്നത്. പരിചയം പ്രണയത്തിലേക്കും മറ്റ് ബന്ധങ്ങളിലേക്കും വളര്‍ന്നതായി പോലീസ് പറഞ്ഞു.വ്യാഴാഴ്ച വൈകീട്ട് ബൈക്കുമായി കാമുകന് വീടിന് പരിസരത്തെത്തി. ഫോണില്‍ വിളിച്ചപ്പോള്‍ കുട്ടിയെ ഭര്‍ത്താവിന് നല്കി കാമുകന്റെ ഒപ്പം പോകുകയായിരുന്നു. ഭര്‍ത്താവ് പോലിസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വിളിച്ച് വരുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള ആറ് മാസമായുള്ള ബന്ധം കേട്ട് പോലീസും ഞെട്ടി. യുവതിയെയും കാമുകനെയും പോലീസ് കോടതിയില്‍ ഹാജരാക്കി.






