
ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇന്ന് നിരീക്ഷണത്തില്‍ ആക്കിയ വിദേശ ദമ്പതികള്‍ കടന്ന് കളഞ്ഞു. ഇവര്‍ യുകെയില്‍ നിന്ന് എത്തിയവരാണ്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.
യുകെയില്‍ നിന്ന് ദേഹ വഴിയാണ് ഇവര്‍ കേരളത്തില്‍ എത്തുന്നത്. തുടര്‍ന്ന് ഇവരോട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസുലേഷന്‍ വാര്‍ഡില്‍ കഴയാന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെയാണ് ഇവര്‍ കടന്ന് കളഞ്ഞത്. എക്സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രിയില്‍ നിന്ന് കടന്ന് കളഞ്ഞത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല.
കഴിഞ്ഞ ഒന്‍പതിനാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയത്. ട്രെയിനില്‍ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പോലീസ് തിരച്ചില്‍ തുടരുകയാണ്.




