
അസ്ഥികള്‍ മുതല്‍ രോഗപ്രതിരോധ ശേഷി വരെയുള്ള ആരോഗ്യ അവസ്ഥകളില്‍ വൈറ്റമിന്‍ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. നമ്മുടെ ഭക്ഷണത്തില്‍ നിന്നും കാത്സ്യം, ഫോസ്ഫറസ് എന്നിവയെ ആഗിരണം ചെയ്ത് എല്ലുകളെ ആരോഗ്യമുള്ളതും ബലമുള്ളതുമാക്കുന്നു. എല്ലുകളുടെ ബലത്തിന് കാത്സ്യം ആവശ്യമാണ്.
കാത്സ്യം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ബോണ്‍ മിനറല്‍ ഡെന്‍സിറ്റി (ബിഎംഒ) വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എല്ലുകള്‍ക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് വൈറ്റമിന്‍ ഡി ആവശ്യമാണ്.
ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കാതെ വരുമ്പോള്‍ എല്ലുകള്‍ക്ക് കാത്സ്യം ആഗിരണം ചെയ്യാന്‍ സാധിക്കില്ല. ഇത് പിന്നീട് കാത്സ്യം എല്ലുകളില്‍ നിന്നും വലിച്ചെടുക്കുന്നതിന് കാരണമാകുന്നു. ഇങ്ങനെ കാത്സ്യം ശേഖരിക്കുകയും വലിച്ചെടുക്കുകയും ചെയ്യുന്നത് എല്ലുകളെ ബലഹീനമാക്കും.
പ്രമേഹത്തിനും ഹൃദ്രോഗത്തിനും
വൈറ്റമിന്‍ ഡി കാത്സ്യത്തിന്റെ ആഗിരണം വര്‍ധിപ്പിക്കുക മാത്രമല്ല, ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഉണ്ടാകുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നു.
വൈറ്റമിന്‍ ഡി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളുടെ ഉത്പാദനത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ കരള്‍, പേശികള്‍, കൊഴുപ്പ് കലകള്‍ തുടങ്ങിയവയ്ക്ക് ഇന്‍സുലിനോടുള്ള പ്രതികരണശേഷി മെച്ചപ്പെടുത്തുന്നു.
രോഗനിയന്ത്രണത്തിന് വൈറ്റമിന്‍ ഡി
എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും വൈറ്റമിന്‍ ഡിയിലൂടെ സാധിക്കും. ഇന്ത്യയില്‍ 90 ശതമാനം പേര്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സൂര്യപ്രകാശം ഏല്‍ക്കാത്ത വസ്ത്രധാരണം, ചര്‍മ്മത്തിന്റെ ഇരുണ്ട നിറം, അമിത വണ്ണം ഇവയെല്ലാം ജീവകം ഡിയുടെ അഭാവത്തിന് കാരണമാകുന്നു. വൈറ്റമിന്‍ ഡിയുടെ അഭാവത്തില്‍ കുട്ടികളില്‍ കണ്ടുവരുന്ന അവസ്ഥയാണ് റിക്കറ്റ്സ്. കുട്ടികളിലെ വളര്‍ച്ച മുരടിപ്പ് കൂടാതെ കൈകാലുകളിലെ അസ്ഥികള്‍ വളയുക, പല്ലുകള്‍ രൂപപ്പെടാന്‍ താമസം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.
മുതിര്‍ന്നവരില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ഒസ്റ്റിയോമലേഷ്യ എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. മുലയൂട്ടുന്ന അമ്മമാരിലും സ്ത്രീകളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അസ്ഥികളില്‍ കാത്സ്യത്തിന്റെ അളവ് കുറയുന്നതു മൂലം പ്രത്യേകിച്ച്, വൃദ്ധജനങ്ങളില്‍ അസ്ഥിക്ഷയം ഉണ്ടാകുവാനും ചെറിയ പരിക്കുകള്‍ പോലും അസ്ഥികള്‍ ഒടിയുവാനും കാരണമാകുന്നു. കാന്‍സര്‍ തടയുന്നതിനും വൈറ്റമിന്‍ ഡിക്ക് കഴിവുണ്ട്.
രക്താര്‍ബുദ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയെ തടയുവാനുള്ള കഴിവും ഇവയ്ക്കുണ്ട്. ജീവകം ഡിയുടെ അഭാവം ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകും. ഇത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.
ഗര്‍ഭിണികളില്‍ ജീവകം ഡിയുടെ കുറവ് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാക്കുറവിനും ഇടയാക്കും. കൂടാതെ മാസം തികയാതെയുള്ള പ്രസവം, കുട്ടിക്ക് പ്രമേഹ സാധ്യത തുടങ്ങിയവയ്ക്ക് കാരണമാകുന്നു.
ജീവകം ഡിയുടെ അപര്യാപ്തത രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനുള്ള കാരണങ്ങളിലൊന്നാണ്. രോഗനിര്‍ണയത്തില്‍ വൈറ്റമിന്‍ ഡി പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന്റെ ആരോഗ്യവും പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ ജീവകം ഡി സഹായിക്കുന്നു.
നിര്‍ഭാഗ്യവശാല്‍ നമ്മളില്‍ പലര്‍ക്കും ആവശ്യത്തിനുള്ള വൈറ്റമിന്‍ ഡി ലഭിക്കുന്നില്ല. ഭക്ഷണത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ചുരുങ്ങിയത് 15 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏല്ക്കാന് ശ്രമിക്കുക.
ജീവകം ഡി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ഉചിതമായ മാര്‍ഗമാണ് ആഹാരം. പാല്, പാലുല്പന്നങ്ങള്, മത്സ്യം (പ്രധാനമായും കടല്‍ മത്സ്യങ്ങള്‍), ഫിഷ് ലിവര്ഓയില്, മുട്ട, കൂണ്, സോയാ മില്‍ക്ക്, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
എന്നാല്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത കുറയ്ക്കാന്‍ വൈറ്റമിന്‍ ഡി ചേര്‍ത്ത ആഹാരങ്ങളും ഇന്ന് ലഭ്യമാണ്. പാല്, ബ്രഡ്, ധാന്യങ്ങള്‍ എന്നിവ ഇവയില്‍ ചിലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജീവിതശൈലിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് വൈറ്റമിന്‍ ഡി കുറയാനുള്ള പ്രധാന കാരണം. കുട്ടികള്‍ അല്പസമയമെങ്കിലും പുറത്ത് കളിക്കാന്‍ അനുവദിക്കുക. പ്രായമായവര്‍ പ്രതിദിനം 15 - 30 മിനിറ്റ് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുണം ചെയ്യും.
ഗര്‍ഭിണികള്‍ പാല്, മുട്ട തുടങ്ങി വൈറ്റമിന്‍ ഡി അടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൃത്യമായ വ്യായാമത്തിലൂടെ അമിതവണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മുലയൂട്ടുന്നവര്‍ എന്നിവര്‍ ജീവകം ഡിയുടെ അളവ് ഇടയ്ക്ക് പരിശോധിക്കുക.
പുറത്തിറങ്ങാതെ ഫ്ളാറ്റില്‍ കഴിയുന്ന പ്രായമായവര്‍, സ്റ്റിറോയിഡ് മെഡിസിന് എടുക്കുന്നവര്‍, വ്യായാമം ഇല്ലാത്തവര്‍, വാതരോഗങ്ങളുള്ളവര് എന്നിവര്‍ക്ക് വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്്.
അതുപോലെ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നവരിലും ഈ അപര്യാപ്തത ഉണ്ടാകാം. വൈറ്റമിന്‍ ഡിയുടെ ഏറ്റവും ചെലവ് കുറഞ്ഞ സ്രോതസാണ് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍. ദിവസവും 15 - 30 മിനിട്ട് വരെ ഇളം വെയില് (രാവിലെ 11 മണിക്ക് മുന്‍പും വൈകുന്നേരം 3 മണിക്ക് ശേഷവുമുള്ള വെയില് കൊള്ളു
ക.
അഞ്ജു മോഹന്‍
ഡയറ്റീഷന്‍, എറണാകുളം