പനാജി: ആറാം പതിപ്പും പൂര്‍ത്തിയാക്കി ടീമുകള്‍ വീട്ടിലേക്ക് മടങ്ങിയെങ്കിലും ആഗോള ശ്രദ്ധനേടിയിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വിശേഷങ്ങള്‍ തീരുന്നില്ല. എല്ലാ സീസണിലും മികച്ച പ്രകടനം നടത്തിയിട്ടും കപ്പുയര്‍ത്താതെ നിര്ഭാഗ്യവാന്മാരായ ഗോവയെ തേടി ലോക ഫുട്ബോളിലെ വമ്പന്‍ പരിശീലകരുടെ കാത്തിരിപ്പ്. ബ്രസീലിന് വേണ്ടി ലോകകപ്പ് ഉയര്‍ത്തിയ ഡുംഗയും ലോകകപ്പില്‍ വിവിധ രാജ്യങ്ങളെയും ലോക ഫുട്ബോള്‍ ലീഗുകളില്‍ മികച്ച ക്ളബ്ബുകളെയും പരിശീലിപ്പിച്ച ഹിഡ്ഡിംഗും ഏറിക്സണുമെല്ലാമാണ് പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍.
നിലവിലെ പരിശീലകന് സ്പെയിന്കാരന് ലൊബേറ ആറാം സീസണിന്റെ പകുതിയില്‍ ഇട്ടിട്ടു പോയ കസേരയിലേക്ക് പുതിയ ആളെ തിരയുകയാണ് എഫ്.സി. ഗോവ. ടീമിനോട് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നവരില് ഏറ്റവും സെലിബ്രിട്ടി സാക്ഷാല്‍ ബ്രസീലിയന്‍ ടീമിന്റെ മുന്‍ നായകനും മുന്‍ പരിശീലകനുമായ ഡുംഗ യാണ്. 1994 ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ നായകനായിരുന്ന ഡുംഗ ടീമിനെ രണ്ടു തവണ പരിശീലിപ്പിക്കുകയും ചെയ്തിരുന്നയാളാണ്. പരിശീലകനായി 2007 ല്‍ ബ്രസീലിന് കോപ്പാ അമേരിക്കയും 2009 ല്‍ കോണ്‍ഫെഡറേഷന്‍ കപ്പും നേടിയ ഡുംഗ 2010 ലോകകപ്പിലും ടീമിനെ പരിശീലിപ്പിച്ചു. 2014 ല്‍ കോപ്പാ അമേരിക്ക തോറ്റതോടെയാണ് വിട്ടത്.
ബ്രസീലിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളും ഗോവയുടെ ആദ്യ പരിശീലകനുമായിരുന്ന സീക്കോയുടെ ഇടപെടലാണ് ഡുംഗയില് താല്‍പ്പര്യം ജനിപ്പിച്ചിരിക്കുന്നതെന്നാണ് ശ്രുതി. ഡുംഗ താല്‍പ്പര്യം പ്രകടിപ്പിച്ച വിവരം എഫ്സി ഗോവയും പറഞ്ഞിട്ടുണ്ട്.
ലോക ഫുട്ബോളില്‍ വിവിധ രാജ്യങ്ങളെയും ഇംഗ്ളീഷ് ക്ളബ്ബ് ചെല്‍സി ഉള്‍പ്പെടെയുള്ള ടീമിനെയും പരിശീലിപ്പിച്ച ഡച്ചുകാരന് ഗസ് ഹിഡ്ഡിംഗാണ് താല്‍പ്പര്യം കാട്ടിയിട്ടുള്ള മറ്റൊരാള്‍. കൊറിയാ ജപ്പാന് ലോകകപ്പില്‍ ഡച്ച് ടീമിന്റെ പരിശീലകന് ആയിരുന്നു ഹിഡ്ഡിംഗിനെ കൂടാതെ ഇംഗ്ളണ്ടിലെ ലോകകപ്പില്‍ കളിപ്പിച്ച ഗോരാന്‍ ഐറിക്സണും റയല്‍മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളില്‍ പെടുന്ന ഫെര്‍ണാണ്ടോ ഹീറോയും മാഞ്ചസ്റ്ററിന്റെ മുന്‍ പ്രതിരോധതാരം ജാപ് സ്റ്റാമുമാണ് മറ്റുള്ളവര്‍. അതേസമയം ഇവര്‍ ചോദിക്കുന്ന പ്രതിഫലമാണ് ഗോവയുടെ പ്രധാന പ്രശ്നം.
നേരത്തേ മൂന്ന് സീസണ് പരിശീലിപ്പിച്ച സീക്കോ 2016 ല്‍ ലീഗിലെ ഏറ്റവും പ്രതിഫലം പറ്റുന്ന പരിശീലകനായിരുന്നു. അഞ്ചു മാസത്തേക്ക് വാങ്ങിയ ശമ്പളം 6.3 കോടി രൂപയായിരുന്നു. സ്ഥാനമൊഴിഞ്ഞ ലൊബേറയും ഏറ്റവും പ്രതിഫലം പറ്റിയ ഐഎസ്എല്‍ പരിശീലകനായിരുന്നു. അതേസമയം വന്‍കിട താരങ്ങള്‍ പട്ടികയില്‍ ഉണ്ടെങ്കിലും ഗോവയ്ക്ക് കൂടുതല്‍ താല്‍പ്പര്യം യുവ പരിശീലകരെയാണെന്നാണ് വിവരം. അതേസമയം തന്നെ ഐലീഗ് നേടിക്കൊടുത്തവരോ യൂറോപ്പിലെ ലോവര്‍ ഡിവിഷന് ക്ളബ്ബിലുള്ളവരെയേ പരിഗണിക്കാനാണ് സാധ്യതയെന്നാണ് വിവരം.

Comments