
ഇന്ത്യയില്‍ ഹോണ്ട ആക്റ്റിവ 6ജി, ആക്റ്റിവ 125, ഡിയോ എന്നീ മൂന്ന് സ്കൂട്ടര്‍ മോഡലുകള്‍ തിരിച്ചുവിളിച്ചു. എത്ര യൂണിറ്റ് സ്കൂട്ടറുകളാണ് തിരിച്ചുവിളിച്ചതെന്ന് ഹോണ്ട വെളിപ്പെടുത്തിയില്ല. റിപ്പോർട്ട് പ്രകാരം ഈ വര്‍ഷം ഫെബ്രുവരി 14 നും 25 നുമിടയില്‍ നിര്‍മിച്ച ബിഎസ് 6 പാലിക്കുന്ന സ്കൂട്ടറുകളാണ് തിരിച്ചുവിളിച്ചത്. ബിഎസ് 6 പാലിക്കുന്ന ഹോണ്ട ആക്റ്റിവ 125 സ്കൂട്ടര്‍ ഇത് രണ്ടാം തവണയാണ് തിരിച്ചുവിളിക്കുന്നത്.
റിയര്‍ കുഷ്യന് നിലവാരം പോരെന്ന കാരണത്താലാണ് തിരിച്ചുവിളിച്ചത്. പരിശോധിച്ചശേഷം റിയര്‍ കുഷ്യന് സൗജന്യമായി മാറ്റിസ്ഥാപിച്ചുതരുമെന്ന് ഹോണ്ട അറിയിച്ചു. ഓയില്‍ ചോരുന്നതിനോ റിയര്‍ കുഷ്യന് പൊട്ടുന്നതിനോ കാരണമായേക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) സംശയിക്കുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇത് കാരണമാകും.
വെബ്സൈറ്റ് സന്ദര്‍ശിച്ച് സര്‍വീസസ്, കാംപെയ്ന് വിഭാഗത്തില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്കിയാല് തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ സ്കൂട്ടര്‍ ഉള്‍പ്പെട്ടോയെന്ന് അറിയാന്‍ കഴിയും. എസ്എംഎസ്, കോള്‍, ഇമെയില്‍ മാര്‍ഗങ്ങളിലൂടെ സ്കൂട്ടര്‍ ഉടമകളെ ഹോണ്ട ഡീലര്‍മാര്‍ ഇതിനകം ബന്ധപ്പെട്ടുതുടങ്ങി.






