
ഗായകന് അഭിജിത്ത് കൊല്ലം വിവാഹിതനായി. ഹ്രസ്വ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള വിസ്മയ ശ്രീയാണ് വധു. ഇതിനകം നിരവധി ചലചിത്ര ഗാനങ്ങളിലൂടെയും ഭക്തി ഗാനങ്ങളിലൂടയും ശ്രദ്ധ നേടിയ ഗായകനാണ് അഭിജിത്ത്. യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യമാണ് അഭിജിത്തിനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്.
ആറ് മാസം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായാണ് വിവാഹം നടത്തിയത്. ലോകം മുഴുവന്‍ ഈയൊരു ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ സന്തോഷത്തിന്റെ അളവ് കുറച്ച് ചെറിയ ചടങ്ങായാണ് വിവാഹം നടത്തുന്നതെന്ന് പറഞ്ഞ് അഭിജിത്തും വിസ്മയയും കഴിഞ്ഞ ദിവസം വിഡിയോ പങ്കുവച്ചിരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി കഴിയുമ്പോള്‍ എല്ലാവരേയും വിളിച്ചുകൂട്ടി ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്.






