
സുഡാനി ഫ്രം നൈജീരിയ കണ്ടവരാരും സുഡുമോനെ മറക്കാന്‍ വഴിയില്ല. സൗബിന് ഷാഹിറിനൊപ്പം പ്രാധാന്യമുള്ള വേഷത്തില്‍ തന്നെയാണ് സാമുവല്‍ റോബിന്‍സണ്‍ ചിത്രത്തില്‍ വേഷമിട്ടത്. ഇപ്പോള്‍ താന്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഇനിയും മലയാളം സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ചിരിക്കുകയാണ് സാമുവല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സാമുവിലിന്റെ കുറിപ്പ് ഇങ്ങനെ,
ഞാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ചില പുതിയ മലയാളം അല്ലെങ്കില്‍ മറ്റ് ഭാഷാ സിനിമകളില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ മൂവി ഓഫര്‍ ഉപയോഗിച്ച് നിങ്ങള്‍ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്റെ ഇമെയില്‍ വിലാസം sraactor@gmail.com ആണ്. എന്റെ ഇന്ത്യന്‍ നമ്പറിനായി നിങ്ങള്‍ക്ക് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സന്ദേശമയയ്ക്കാനും കഴിയും.
സക്കറിയ സംവിധാനം ചെയ്ത ആ സിനിമയ്ക്ക് ശേഷം ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ഒരു സിനിമയില്‍ കൂടി സാമുവല്‍ അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാമുവല്‍ തന്റെ കാമുകിയുടെ ചിത്രവും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.






