
ബെന്റിലിയുടെ സ്പെഷ്യലായിട്ടുള്ള മോഡലാണ് ഗ്രാന്റ് ടൂറിങ്ങ് സ്പോര്‍ട്സ് സെഡാന് മോഡലാണ് ഫ്ളൈയിങ്ങ് സ്പര്. ഫ്ളൈയിങ്ങ് സ്പര് ആദ്യമായി ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് അഹമ്മദാബാദിലെ വ്യവസായിയായ ദീപക് മേവാഡ. 2019-ല്‍ ഇന്ത്യയിലെത്തിയ ഈ വാഹനത്തിന്റെ മൂന്നാം തലമുറയാണ് അദ്ദേഹം സ്വന്തമാക്കിയത്.
5.6 കോടി രൂപ ആണ് അദ്ദേഹം സ്വന്തമാക്കിയ ഫ്ളൈയിങ്ങ് സ്പര് W12 മോഡലിന്റെ വില. 2019 ഓഗസ്റ്റില്‍ വാഹനം ബുക്കുചെയ്തത്. ആറ് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി 27-ന് ദീപക്കിന്റെ ഗ്യാരേജിലെത്തിയത്. ബെന്റിലിയുടെ മോഡേണ്‍ സ്കള്പ്ച്വറല് ഡിസൈന്‍ ശൈലിയില്‍ അഡ്വാന്‍സ്ഡ് അലുമിനിയം പ്ലാറ്റ്ഫോമിലാണ് ഫ്ളൈയിങ്ങ് സ്പറിന്റെ 2020 പതിപ്പ് ഒരുങ്ങിയിരിക്കുന്നത്.
എച്ച്ഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ലെതര്‍ ആവരണമുള്ള പുതിയ ഡാഷ്ബോര്‍ഡ്, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുള്ള റൊട്ടേറ്റിങ്ങ് സെന്റര്‍ കണ്‍സോള്‍, ഇലക്ട്രോണിക് ഓള് വീല്‍ സ്റ്റിയറിങ്ങ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിൽ. പിന്‍നിരയിലും ഡിജിറ്റല്‍ സ്ക്രീനും എസി വെന്റുകളും ഒരുങ്ങുന്നു.
6.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡബ്ല്യു12 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 626 ബിഎച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കുമേകും. ഈ വാഹനം 3.8 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 333 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഫ്ളൈങ്ങ് സ്പറില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുന്നത്.






