
തമിഴ് സൂപ്പര്‍ താരം വിജയ് തന്റെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന് വാങ്ങിയ പ്രതിഫലം 80 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് അദ്ദേഹം അഭിനയിച്ച ബിഗില്‍ എന്ന ചിത്രത്തിന് 50 കോടി വാങ്ങിയതായും അടുത്തിടെ നടന്ന ആദായ നികുതി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ട് ചിത്രങ്ങള്‍ക്കായും കൈപ്പറ്റിയ ശമ്പളത്തിന് നടന് നികുതിയും കൃത്യമായി നല്‍കിയെന്നും കണ്ടെത്തിയതായി ആദായ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
എ ആര് മുരുഗദോസ് ചിത്രം ദര്‍ബാറിനായി 118 കോടി ലഭിച്ചതായി പറയപ്പെടുന്ന രജനികാന്ത് ആണ് നലവില്‍ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്. ചിത്രം ബോക്സോഫീസില്‍ പരാജയമടിഞ്ഞതിന് പിന്നാലെ സൂപ്പര്‍താരം തന്റെ അടുത്ത സിനിമയായ അണ്ണാത്തെയ്ക്കുള്ള പ്രതിഫലം കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അജിത് നായകനായ വിശ്വാസം സംവിധാനം ചെയ്ത ശിവയാണ് അണ്ണാത്തെ ഒരുക്കുന്നത്.
പ്രതിഫലത്തിന്റെ കാര്യത്തില്‍ രജനികാന്തിന്റെ തൊട്ടുപിന്നിലാണ് വിജയ്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന തന്റെ അടുത്ത ചിത്രത്തിന് വിജയ് 100 കോടി പ്രതിഫലം വാങ്ങുമോ എന്നും ചര്‍ച്ചകളുണ്ട്. ദളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ ആര് മുരുഗദോസ് ആയിരിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.






