
കൊറോണ വൈറസിനെ കുറിച്ച് സര്‍ക്കാര്‍ പത്രസമ്മേളനത്തിലൂടെ വിവരങ്ങള്‍ അറിയിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച് പരിഹസിച്ചിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. മദ്യവില്‍പ്പനശാലയില്‍ വരി നില്ക്കുന്നവര് കൃത്യമായ അകലം പാലിക്കണം എന്ന് ചിരിയോടെ പറയുന്ന അദ്ദേഹത്തിന്റെ വിഡിയോയാണ് ബല്‍റാം പങ്കുവച്ചിരിക്കുന്നത്. പിണറായി വിജയന് ഒപ്പം ചിരിക്കുന്ന ആരോഗ്യമന്ത്രിയെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
ബല്‍റാമിന്റെ കുറിപ്പ് ഇങ്ങനെ:
ഈ ചിരി പോലും ഒരു ജനതക്ക് പകരുന്ന ആത്മവിശ്വാസം എത്ര വലിയതാണെന്ന് കൊങ്ങികളേ നിങ്ങള്‍ അറിയുന്നുണ്ടോ? അതാണ് സഖാവ്, കൂടെച്ചിരിച്ച അമ്മദൈബം ഇതുപോലൊരു ചിരി ഇന്നേവരെ ചിരിച്ചിട്ടില്ല സാര്‍, ചിരിച്ചിട്ടില്ല.
മഴ കനത്തു വരുന്ന സാഹചര്യത്തില്‍ ഡാമുകളിലെ വെള്ളം കുറേശ്ശെയായി തുറന്നു വിട്ടുകൂടെ എന്ന് പണ്ട് പല വിവരദോഷികളും ചോദിച്ചപ്പോള്‍ ഞങ്ങളുടെ ആശാനും ഇതേ മട്ടിലുള്ള ഒരു ചിരിയാണ് അന്ന് ചിരിച്ചത്. ഒരു മഹാപ്രളയത്തെ ഈ നാട് അതിജീവിച്ചത് അന്നത്തെ ആ ചിരിയുടെ കരുത്തിലാണെന്നത് എന്നും മറന്നു പോകരുത്.
കനാല്‍






