വെനീസ്: ഇറ്റലി കൊറോണയുടെ പിടിയില്‍ അമരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താനാവാത്ത വിധം ഇറ്റലിയുടെ അവസ്ഥ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, കൊറോണ വന്നതോടെ രാജ്യത്തെ മാലിന്യത്തിന്റെ വളരെയധികം തോത് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഒട്ടേറെയാളുകളാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്.
ഇറ്റലിയിലെ വെനീസിലെ കനാലുകള്‍ പതിറ്റാണ്ടുകളായി മാലിന്യം കൊണ്ടു നിറഞ്ഞിരിക്കുയായിരുന്നു. എന്നാല്‍, കൊറോണയെ തുടര്‍ന്ന് രാജ്യത്തെ മാലിന്യത്തോതും കുറഞ്ഞത് കനാലിലെയും മാലിന്യങ്ങളുടെ തോത് കുറച്ചു. തെളിഞ്ഞ കനാലുകളിലേക്ക് കാലങ്ങള്‍ക്ക് ശേഷം ഡോള്ഫിനും മീനുമെല്ലാം എത്തിയത് ആശ്വാസക്കാഴ്ചയായി.
വടക്കന്‍ ചൈനയിലും മാലിന്യത്തോത് കുറയുന്നതായാണ് അറിയാന്‍ കഴിയുന്നത്. രോഗം ഭയന്ന് ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുന്നതാണ് മലിനീകരണ തോത് കുറയ്ക്കുന്നത്. വെനീസിലെ കായലുകളുടെ മുന്‍പത്തെയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ പലരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രകൃതിയെ മനുഷ്യന് മലിനീകരണം കൊണ്ട് തകര്‍ക്കുന്നു എന്ന തിരിച്ചറിവ് പലരുടെയും പോസറ്റുകളില്‍ കമന്റായി കാണാം. പ്രകൃതി തന്നെ സ്വയം ശുചിയാക്കാന്‍ അമര്‍ത്തിയ ബട്ടണാണ് കോവിഡ് 19 എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Comments