പൊക്കക്കുറവിന്റെ പേരില്‍ ക്രൂരമായ ശാരീരികാധിക്ഷേപത്തിന് ഇരയായ ക്വാഡന് ബെയില്സ് മലയാള സിനിമയിലേക്ക്. നടന് ഗിന്നസ് പക്രുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന് മലയാളത്തിലെത്തുക. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ സംവിധായകന് ക്വാഡനുമായി ബന്ധപ്പെട്ട് കഴിഞ്ഞു. 'ക്വാഡന് മലയാള സിനിമയില്‍ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ നമ്മള് ദൈവവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു സ്വാഗതം' പക്രു കുറിച്ചു.
ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളില്‍ നിന്ന് ക്രൂരമായ അധിക്ഷേപമാണ് ക്വാഡന് നേരിട്ടത്. എന്നെയൊന്ന് കൊന്ന് തരുമോയെന്ന് ഏങ്ങലടിച്ച് കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായുരുന്നു. ഇതോടെ വിദ്യാര്‍ത്ഥി ലോകശ്രദ്ധയിലേക്കെത്തി. തന്നോട് സങ്കടങ്ങള്‍ തുറന്നുപറയുന്ന മകന്റെ വീഡിയോ അമ്മ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.
വലിയ പിന്തുണയാണ് ക്വാഡന് ലഭിച്ചത്. നടന് ഗിന്നസ് പക്രുവും ഹൃദയത്തില്‍ തൊാടുന്ന കുറിപ്പുമായി രംഗത്തെത്തിയിരുന്നു, മോനേ, നിന്നെ പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍ നിന്റെ അമ്മ തോല്‍ക്കും. ഇങ്ങനെയായിരുന്നു കുറിപ്പ്. ഒപ്പം തന്റെ ആഗ്രഹവും ക്വാഡന് തുറന്നു പറഞ്ഞു. പക്രുവിനെ പോലെ തനിക്കുമൊരും നടനാകണം. ആ ആഗ്രഹമാണ് ഇപ്പോള്‍ സാധ്യമാകുന്നതും.

Comments