
ട്രാന്‍സ് സിനിമയില്‍ ഏറെ ചിരിപ്പിച്ച രംഗങ്ങളിലൊന്നായിരുന്നു രോഗ ശുശ്രൂഷയ്ക്കായി ധര്മജന് എത്തുന്ന രംഗം. ഫഹദ് അവതരിപ്പിച്ച ജോഷ്വാ കള്‍ട്ടന്‍ എന്ന പാസ്റ്ററെ പരീക്ഷിക്കാന്‍ എത്തുന്നതായിരുന്നു ധര്‍മജന്റേയും സൗബിന്റേയും കഥാപാത്രങ്ങള്‍. ഇപ്പോഴിതാ ആ രംഗത്തിന്റെ മേക്കിംഗ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുകയാണ്.
ഫഹദും സൗബിനും ധര്‍മ്മജനും തമ്മിലുള്ള കോംപിനേഷന്‍ സീനാണ് വിഡിയോയില്‍. ഒറ്റടേക്കില്‍ തന്നെ തങ്ങളുടെ ഭാഗം മനോഹരമായി അവതരിപ്പിക്കുകയാണ് മൂവരും. എന്നാല്‍ സീനിന്റെ അവസാനമാകുമ്പോഴേക്കും ചിരി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന ഫഹദിനെയാണ് വിഡിയോയില്‍ കാണാനാകുക.
ഫഹദിനൊപ്പം നസ്രിയ നസീം, വിനായകന്, ഗൗതം വാസുദേവ്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്മജന്, അശ്വതി മേനോന്, ദിലീഷ് പോത്തന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.






