
വാനമ്പാടി എന്ന സീരിയലിലെ ക്രൂരയായ വില്ലത്തിയാണ് പത്മിനി. സുചിത്ര നായരാണ് പത്മിനിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൃത്തത്തിലൂടെയാണ് സുചിത്ര അഭിനയത്തിലേക്ക് എത്തിയത്. ഒരു കുട്ടിയുടെ അമ്മയായാണ് സുചിത്ര വാനമ്പാടിയില്‍ അഭിനയിക്കുന്നത്. എന്നാല്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സുചിത്ര അവിവാഹിതയാണ്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്പത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സുചിത്ര.
റിമി ടോമി അവതാരകയായി എത്തുന്ന ഹിറ്റ് ഷോ ഒന്നും ഒന്നും മൂന്നില്‍ അതിഥിയായി എത്തിയപ്പോഴാണ് സുചിത്ര മനസ് തുറന്നത്. നടിയായ ധന്യ മേരി വര്‍ഗീസും സുചിത്രയ്ക്കൊപ്പം അതിഥിയായി ഒന്നും ഒന്നും മൂന്നില്‍ എത്തിയിരുന്നു. 'ചറചറ പറപറ' റൗണ്ടിലാണ് സങ്കല്പത്തിലെ വരനു വേണ്ട മൂന്നു ഗുണങ്ങള്‍ പറയാന്‍ അവതാരകയായ റിമി ടോമി സുചിത്രയോട് ആവശ്യപ്പെട്ടത്.
'' നല്ല സ്വഭാവം വേണം, നല്ല ഉയരം വേണം, മൃഗങ്ങളെയും എല്ലാവരേയും സ്നേഹിക്കണം'' - എന്നായിരുന്നു സുചിത്രയുടെ മറുപടി. മുന്‍പും പല അഭിമുഖങ്ങളില്‍ മൃഗങ്ങളോടുള്ള സ്നേഹം സുചിത്ര വ്യക്തമാക്കിയിട്ടുണ്ട്. സുചിത്രയുടെ മറുപടി കേട്ട് പൊട്ടിരിക്കുന്ന റിമിയെയാണ് ഷോയില്‍ കാണാന്‍ സാധിച്ചത്.






