
കൊല്ലം: മാവേലിക്കര എസ്എന്‍ഡിപി യുണിയനിലെ മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സുഭാഷ് വാസുവിന്റെയും, സുരേഷ് ബാബുവിന്റെയും വീടുകളിൽ റെയ്ഡ്. കായകുളം പള്ളിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള 60 ഓളം പോലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്.
സുഭാഷ് വാസുവിന്റെയും, അടുത്ത ബന്ധുക്കളുടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. പന്ത്രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനു പല തവണ വിളിപ്പിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് റെയ്ഡ്. സുഭാഷ് വാസുവും, സുരേഷ് ബാബുവും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാവേലിക്കര എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്റാണ് സുഭാഷ് വാസു.






