
ന്യൂഡല്‍ഹി : ലോകത്തെങ്ങും വൈറസ് ബാധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തുന്ന സമയമാണിത്. ഇതിനിടയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കോഹ്ലിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ഒരു ആരാധിക ശ്രമിച്ചു. എന്നാല്‍ ഇവരെ അവഗണിച്ച് കോഹ്ലി നടന്ന് പോകുകയായിരുന്നു. ഈ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദക്ഷിണാഫ്രിയ്ക്കക്കെതിരെ രണ്ടാം ടെസ്റ്റിനായി കോഹ്ലി ലഖ്നൗയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഉള്ളതാണ് ഈ വീഡിയോ എന്നാണ് സൂചന. കൊറോണ ബാധയെ തുടര്‍ന്ന് ഈ പരമ്പര പിന്നീട് റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ എല്ലാവരും ഹോം ഐസൊലഷേനിലാണ്. ഇന്ത്യന്‍ പര്യടനത്തിനായി എത്തിയ ദക്ഷിണാഫ്രിയ്ക്കന്‍ ടീം അംഗങ്ങള്‍ നാട്ടിലേക്ക് തിരികെ പോകുകയും ചെയ്തു.
കൊറോണ ബാധ ഉള്ളതിനാല്‍ മാസ്ക് ധരിച്ചാണ് കോഹ്ലി വിമാനത്താവളത്തില്‍ എത്തിയത്. ഇതിനിടെ ഒരു യുവതി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനായി കോഹ്ലിയുടെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍ ഇവരെ അവഗണിച്ച് കോഹ്ലി നടന്ന് നീങ്ങുകയായിരുന്നു. സുരക്ഷാ ഉദ്യോഗ്സഥരില് ഒരാള്‍ യുവതിയെ തടയുന്നതും വീഡിയോയില്‍ കാണാം.
— Anpadh educated (@PRINCE3758458) March 19, 2020





