
കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവച്ച് ബോളിവുഡ് നടി റിച്ച ഛദ്ദയും നടന് അലി ഫസലും. അടുത്ത മാസമാണ് ഇവരുടെ വിവാഹം നടക്കാനിരുന്നത്. കോവിഡ് 19ന്റെ സാഹചര്യത്തില്‍ വിവാഹ തീയതി മാറ്റാനാണ് ഇരുവരുടേയും തീരുമാനം.
വിവാഹം 2020 ന്റെ അവസാന പകുതിയിലേക്ക് മാറ്റാനാണ് സാധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2016ലാണ് റിച്ചയും അലിയും പ്രണയത്തിലാകുന്നത്. ഫുക്രീ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പങ്ക എന്ന ചിത്രമാണ് റിച്ചയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഷക്കീല: നോട്ട് എ പോണ്‍സ്റ്റാര്‍, അഭി തോ പാര്‍ട്ടി ശുരു ഹുയി ഹേ എന്ന ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.






