
മാലികില്‍ ഫഹദിനൊപ്പം ഞെട്ടിക്കാനൊരുങ്ങി നടന് വിനയ് ഫോര്‍ട്ടും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാലിക്. സിനിമയിലെ ഫഹദ് ഫാസിലിന്റേയും നിമിഷ സജയന്റേയും ലുക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇപ്പോഴിതാ സിനിമാ പ്രേമികളെ ഞെട്ടിച്ച് വിനയ് ഫോര്‍ട്ടിന്റെ കിടിലന്‍ ലുക്ക് പുറത്തിറക്കിയിരിക്കുകയാണ്.
നരച്ച മുടിയും താടിയുമൊക്കെയായുള്ള ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പാണ് ചിത്രത്തില്‍ വിനയ് ഫോര്ട്ടിന്. താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതെന്ന് പറഞ്ഞാണ് വിനയ് ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഫഹദ് 60കാരനായ കഥാപാത്രത്തെ അവതരിപ്പിക്കന്ന ചിത്രത്തില്‍ ഡേവിഡ് ക്രിസ്തുദാസ് എന്ന മധ്യവയസ്കന് കഥാപാത്രമായാണ് വിനയ് എത്തുന്നത്. നടി നമിഷ സജയന് അവതരിപ്പിക്കുന്ന റോസ്ലിന് എന്ന കഥാപാത്രത്തിന്റെ പ്രായമേറിയ ലുക്ക് അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിച്ച് പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ഏപ്രിലില്‍ പുറത്തിറങ്ങുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ കൊറോണ ബാധ പടര്‍ന്നുപിടിച്ചതോടെ അത് ഉണ്ടാകുമെന്നതില്‍ വ്യക്തതയില്ല.






