
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു. ഏപ്രില്‍ 30 വരെയാണ് പരീക്ഷകള്‍ മാറ്റിയത്. കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് 19 രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 15 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 64 ആയി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ല പൂര്‍ണ്ണമായി അടച്ചു. എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായും അടച്ചിരിക്കുകയാണ്.






